ഇടുക്കി: ഇടുക്കി ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ ആന്‍റിജന്‍ ടെസ്റ്റ് നടത്തിയതിന്‍റെ അവശിഷ്ടങ്ങൾ ഉപേക്ഷിച്ചനിലയിൽ. കേരള പോലീസിന്‍റെ താൽകാലിക ഔട്ട്പോസ്റ്റിലാണ് ഇവ കണ്ടെത്തിയത്. 17,18 തിയതികളിലാണ് കമ്പംമെട്ട് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് വ്യാപകമായി ആന്‍റിജന്‍ ടെസ്റ്റ് നടത്തിയത്. ഇതിൽ 10ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ടെസ്റ്റിൽ ഉപയോഗിച്ച കൈയുറകള്‍, സ്ട്രിപ്പുകൾ, പഞ്ഞി വിവിധ മരുന്നുകളുടെ ഒഴിഞ്ഞ ബോട്ടിലുകൾ തുടങ്ങിയവയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണിതെന്നാണ് ആരോപണം. നിലവിൽ എയ്‌ഡ് പോസ്റ്റിലേക്ക് പ്രവേശിക്കുവാൻ പൊലീസ് വിസമ്മതിച്ചിരിക്കുകയാണ്.
ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ കൊവിഡ് ടെസ്‌റ്റ് നടത്തിയതിന്‍റെ അവശിഷ്ടങ്ങൾ - ബോഡിമെട്ട് ചെക്ക് പോസ്റ്റിൽ കൊവിഡ് ടെസ്‌റ്റ് നടത്തിയതിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തി
ടെസ്റ്റിൽ ഉപയോഗിച്ച കൈയുറകള്‍, സ്ട്രിപ്പുകൾ, പഞ്ഞി വിവിധ മരുന്നുകളുടെ ഒഴിഞ്ഞ ബോട്ടിലുകൾ തുടങ്ങിയവയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്