ഇടുക്കി: ജില്ലയിലെ ആദ്യ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രം നെടുങ്കണ്ടത്ത് ഒരുങ്ങുന്നു. സമീപ ഗ്രാമ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന തരത്തിലാണ് കല്ലാര്‍ മിനി കമ്മ്യൂണിറ്റി ഹാളിൽ വാക്‌സിനേഷന്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന തരത്തില്‍ കേന്ദ്രം ഒരുക്കുന്നത്. മെയ് ആദ്യ വാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.
വാക്സിനേഷന്‍ കേന്ദ്രത്തിനുള്ള നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.നെടുങ്കണ്ടം പഞ്ചായത്തിലെ ജനങ്ങളെ കൂടാതെ കരുണാപുരം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, സേനാപതി തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളിലേയും ജനങ്ങള്‍ക്ക് കേന്ദ്രത്തിന്‍റെ സേവനം പ്രയോജനപെടുത്താം. നിലവില്‍ നെടുങ്കണ്ടം കരുണാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ശുശ്രൂഷ കേന്ദ്രത്തിനോടനുബന്ധിച്ചുള്ള ക്യാന്‍റീന്‍ സൗകര്യവും പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കും.