ETV Bharat / state

വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ മൂന്നാറില്‍ പട്ടം പറത്തല്‍ മേള - kite festival

ഓരോ വോട്ടും വിലപ്പെട്ടതാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന ആശയത്തില്‍ ഊന്നിയാണ് കൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.

ഇടുക്കി  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  മൂന്നാറില്‍ പട്ടം പറത്തല്‍ മേള  മൂന്നാര്‍  kite festival  munnar kite festival
വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ മൂന്നാറില്‍ പട്ടം പറത്തല്‍ മേള
author img

By

Published : Mar 27, 2021, 7:31 PM IST

Updated : Mar 27, 2021, 8:21 PM IST

ഇടുക്കി: തെരഞ്ഞെടുപ്പ് കമ്മിഷന്‍ 'സ്വീപ്' വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മൂന്നാറില്‍ കൈറ്റ് ഫെസ്റ്റിവല്‍ നടത്തുന്നു. എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും വണ്‍ ഇന്ത്യാ കൈറ്റ് ടീമും സംയുക്തമായി സംഘടിപ്പിച്ച പട്ടം പറത്തല്‍ ശ്രദ്ധേയമായി. പഴയ മൂന്നാര്‍ ഹൈ ആള്‍ട്ടിട്ട്യൂഡ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടി ഫുട്ബോള്‍ താരം ഐ.എം വിജയന്‍ ഉദ്ഘാടനം ചെയ്‌തു. രണ്ട് ദിവസമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വോട്ടര്‍മാരെ ബോധവത്കരിക്കാന്‍ മൂന്നാറില്‍ പട്ടം പറത്തല്‍ മേള

ഓരോ വോട്ടും വിലപ്പെട്ടതാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക' എന്ന ആശയത്തില്‍ ഊന്നിയാണ് പരിപാടി വിഭാവനം ചെയ്‌തത്. സ്വീപ് മുദ്ര ആലേഖനം ചെയ്‌ത വിവിധ വര്‍ണങ്ങളിലുള്ള നൂറോളം പട്ടങ്ങള്‍ നവ വോട്ടര്‍മാര്‍ വാനിലുയര്‍ത്തി. ജില്ലയിലെ ടൂറിസം പ്രൊമോഷന്‍ പദ്ധതിയായ വിബ്‌ജിയോറുമായി കൈ കോര്‍ത്താണ് ജില്ലാ ഭരണകൂടം പരിപാടി സംഘടിപ്പിക്കുന്നത്. ദേവികുളം സബ് കലക്‌ടര്‍ പ്രേം കൃഷ്‌ണന്‍ വോട്ടര്‍മാര്‍ക്ക് സന്ദേശം നല്‍കി.

ലോക പട്ടം പറത്തല്‍ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കഥകളി പട്ടം പരിപാടിയില്‍ മുഖ്യ ആകര്‍ഷണമായിരുന്നു. വിവിധ വര്‍ണങ്ങളിലും രൂപങ്ങളിലുമുള്ള നിറപ്പകിട്ടാര്‍ന്ന ഇന്‍ഫ്ലാറ്ററബിള്‍ ടെക്‌നോളജിയിലെ 15 ഭീമന്‍ പട്ടങ്ങളാണ് വണ്‍ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റന്‍ അബ്‌ദുള്ള മാളിയേക്കലിന്‍റെ നേതൃത്വത്തില്‍ വാനില്‍ ഉയര്‍ത്തുന്നത്. അസി.കലക്‌ടര്‍ സൂരജ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത്ത് കുമാര്‍, കൈറ്റ്‌സിന്‍റെ പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Last Updated : Mar 27, 2021, 8:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.