ഇടുക്കി: മഴക്കാലവും കൊവിഡ് വ്യാപനവും കണക്കിലെടുത്ത് രാജാക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവര്‍ത്തനം നടത്തി കേരള യൂത്ത് ഫ്രണ്ട്(എം) രാജാക്കാട് മണ്ഡലം കമ്മിറ്റി. മഴക്കാല പൂർവശുചീകരണ പ്രവർത്തങ്ങളുടെ ഭാഗമായി ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണമെന്ന് സംസ്ഥാന സർക്കാരിന്‍റെ നിർദേശമുണ്ട്. ഇതേതുടര്‍ന്നാണ് ശുചീകരണ പ്രവർത്തങ്ങൾക്ക് സംഘടന നേതൃത്വം നല്‍കിയത്.
ALSO READ: വയനാട്ടിൽ വനംകൊള്ള: ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് പിടി തോമസ്
ലോക്ക്ഡൗണിനു ഇളവുകൾ അനുവദിച്ചതോടെ രാജാക്കാട് മേഖലയിലെ കൂടുതൽ വ്യാപാരസ്ഥാപങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഇതുകൂടി കണക്കിലെടുത്താണ് ശുചീകരണം സംഘടിപ്പിച്ചത്. മണ്ഡലം പ്രസിഡന്‍റ് ഷാജി വയലിൽ, യൂത്ത് ഫ്രണ്ട് ജില്ല സെക്രട്ടറി ബിബിൻ, മണ്ഡലം പ്രസിഡന്‍റ് ജസ്റ്റിൻ, സെക്രട്ടറി അഖിൽ ബേബി, ട്രഷറർ ആഷിഷ് ടോം, ഷിന്‍റോ, ജിബിൻ എന്നിവർ നേതൃത്വം നൽകി.