ETV Bharat / state

ഏലം കർഷകരെ പ്രതിസന്ധിയിലാക്കി റവന്യൂവകുപ്പ്

എന്‍ ഒ സി നല്‍കുന്നില്ലെന്ന് പരാതി. വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കണമെന്നും ആവശ്യം.

ഇടുക്കിയിലെ ഏലം കർഷകർ
author img

By

Published : Sep 22, 2019, 7:26 PM IST

Updated : Sep 22, 2019, 8:43 PM IST

ഇടുക്കി: ശാന്തൻപാറ വില്ലേജിൽ സ്ഥിരതാമസക്കാരായ കർഷകരെ കൈയേറ്റക്കാരും ഭൂമാഫിയയുമായി റവന്യൂ വകുപ്പ് ചിത്രീകരിക്കുന്നുവെന്ന് ആക്ഷേപം. വിച്ഛേദിച്ച വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കുക, എന്‍ഒസി നല്‍കുക എന്നീ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്.

വെദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള എൻ ഒ സി ലഭിക്കാത്തത് കര്‍ഷകരെ വലച്ചിരിക്കുകയാണ്.
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണിയുടെ ഇടപെടലിൽ കർഷകർക്ക് വൈദ്യുതി അനുവദിച്ചിരുന്നു. എന്നാൽ, പരിസ്ഥിതിപ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വന്ന ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് വൈദ്യുതിബന്ധം വിച്ഛേദിക്കുകയായിരുന്നു.

ഇതോടെ ഏലക്കാ ഉണക്കി സംസ്‌കരിക്കുന്നതിനും മറ്റ് കാർഷിക പ്രവർത്തനങ്ങൾക്കും വൈദ്യുതി ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ശാന്തൻപാറയിലെ കർഷകർ. വൻകിട ഭൂമാഫിയയുടെയും റിസോർട്ട് ഉടമകളുടെയും കടന്നുകയറ്റത്തെ തുടർന്ന് നടപ്പിലാക്കിയ ശക്‌തമായ നിയമവ്യവസ്‌ഥകളാണ് കർഷകർക്ക് തിരിച്ചടിയായത്.

സി ഏച്ച് ആർ മേഖലയിൽ ഏലക്കാ ഉണക്കി സംസ്‌കരിക്കുന്നതിനായി കാർഡമം ഡ്രയറും അതിനോട് അനുബന്ധിച്ച് ഒരു മുറിയും പണിയുവാൻ പശ്ചിമഘട്ടസംരക്ഷണ നിയമങ്ങൾ അനുവദിക്കുന്നുണ്ടെങ്കിലും പരിസ്ഥിതി ലോലപ്രദേശമെന്ന കാരണത്താൽ റവന്യു വകുപ്പിൽ നിന്നും കർഷകർക്ക് എൻ ഒ സി ലഭിക്കുന്നില്ല. ഇതോടെ ദൂരെയുള്ള ഡ്രയറുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.

വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് മന്ത്രിസഭാ അംഗീകാരത്തിൽ, നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ചെറുകിട കർഷകർക്ക് വൈദ്യുതി നൽകാനുള്ള ഉത്തരവുമുണ്ടായി.
തുടർന്ന് ശാന്തൻപാറ വില്ലേജിലെ നിരവധി കർഷകർക്ക് വൈദ്യുതി ലഭിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് കർഷകർക്കുള്ള വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചു. റവന്യൂ വകുപ്പിന്‍റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പൊ തുപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു.

ഇടുക്കിയിലെ ഏലം കർഷകർ ഇടുക്കിയിലെ ഏലം കർഷകരെ പ്രതിസന്ധിയിലാക്കി റവന്യൂ

Intro:ശാന്തൻപാറ വില്ലേജിൽ സ്ഥിരതാമസക്കാരായ കർഷകരെ കൈയേറ്റക്കാരും ഭൂമാഫിയയുമായി ചിത്രീകരിച്ച് റവന്യുവകുപ്പ്. വെദ്യുതി കണക്ഷൻ ലഭിക്കുന്നതിനുള്ള എൻ.ഓ.സി നൽകാതെ കർഷകരെ വലക്കുയാണ് .സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയുടെ ഇടപെടലിനെ തുടർന്ന് കർഷകർക്ക് അനുവദിച്ച വൈദ്യുതി പരിസ്ഥിതിപ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിച്ഛേദിച്ചു. ഇതോടെ കാർഷിക പ്രവർത്തങ്ങൾക്കോ ഏലക്കാ ഉണക്കി സംസ്‌ക്കരിക്കുന്നതിനോ വൈദ്യുതി ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് ശാന്തൻപാറ വില്ലേജ് നിവാസികൾBody:ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ സമീപ വില്ലേജുകളെ അപേക്ഷിച്ചു ശാന്തൻപാറ വില്ലേജിൽ കാർഷിക ആവിശ്യങ്ങൾക്ക് വൈദ്യുതി കിട്ടാക്കനിയാണ്.വൻകിട ഭൂമാഫിയയുടെയും റിസോർട്ട് ഉടമകളുടെയും കടന്നുകയറ്റത്തെ തുടർന്ന് നടപ്പിലാക്കിയ ശക്‌തമായ നിയമവ്യവസ്‌ഥകളാണ് കർഷകർക്ക് തിരിച്ചടിയായത്.സി.ഏച്ച് .ആർ.മേഖലയിൽ ഏലക്കാ ഉണക്കി സംസ്‌കരിക്കുന്നതിനായി കാർഡമം ഡ്രയറും അതിനോട് അനുബന്ധിച്ചു ഒരു മുറിയും പണിയുവാൻ പശ്ചിമഘട്ടസംരക്ഷണ നിയമങ്ങൾ അനുവധിക്കുന്നുണ്ടെങ്കിലും പരിസ്‌ഥി ലോല പ്രദേശമെന്ന നിലയിൽ റവന്യു വകുപ്പിൽ നിന്നും കർഷകർക്ക് എൻ.ഓ സി ലഭിക്കുന്നില്ല.ഇതോടെ ഏലക്കാ ഉണക്കി സംസ്ക്കരിക്കുന്നതിനു ദൂരെയുള്ള ഡ്രയറുകളെ ആശ്രയിക്കേണ്ട അവസ്ഥവന്നതോടെ കർഷകർ വൈദ്യുതി വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും മന്ത്രിസഭാ അംഗീകാരത്തോടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ചെറുകിട കർഷകർക്ക് വൈദ്യുതി നൽകുവാനും ഉത്തരവായി ഉത്തരവിനെ തുടർന്ന് ശാന്തൻപാറ വില്ലേജിലെ നിരവധി കർഷകർക്ക് വൈദ്യുതി ലഭിച്ചെങ്കിലും ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് വൈദ്യുതി കണക്‌ഷൻ വിച്ഛേദിച്ചു ഇതോടെ ഏലം കർഷകർ ദുരിതത്തിലായിരിക്കുകയാണ് വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കർഷകരെ കൈയേറ്റക്കാരായി ചിത്രീകരിച്ചു കർഷകർക്ക് മേൽ ഇത്തരത്തിലുള്ള കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ് എന്ന് പൊതുപ്രവർത്തകർ അഭിപ്രായപ്പെട്ടു.

ബൈറ്റ് ബിജു വട്ടമറ്റം ബ്ലോക്ക് പഞ്ചായത്ത് അംഗം

കൃഷി മുന്നോട്ട് കൊണ്ടുപോകുവാനും ഏലക്കാ ഉണക്കി സംസ്‌ക്കരിക്കാനും നിയമപരമായി അനുവദിച്ച വൈദ്യുതി കണക്‌ഷൻ പുനഃസ്ഥാപിക്കുക അല്ലങ്കിൽ റവന്യു വകുപ്പ്‌ എൻ.ഓ.സി നൽകുന്നതിനുള്ള നടപടി സ്വികരിക്കുക എന്നതാണ് കർഷകരുടെ ആവിശ്യം.

ബൈറ്റ് ചാക്കോ സക്കറിയ കർഷകൻ,Conclusion:കൃഷിമുന്നോട്ടു കൊണ്ടുപോകുവാനും കൃഷിക്ക് ആവിശ്യമായ വൈദ്യുതി ലഭിക്കാനും ഇനി ഏത് വാതിലിൽ മുട്ടണമെന്ന് അറിയാതെ ദുരിതത്തിൽ ആയിരിക്കുകയാണ് ശാന്തൻപാറ വില്ലേജിലെ കർഷകർ .ജോജി ജോൺ ഇ റ്റി വി ഭാരത് ഇടുക്കി 
Last Updated : Sep 22, 2019, 8:43 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.