ETV Bharat / state

വിലക്കയറ്റത്തിൽ ആശ്വാസമായി രാജകുമാരി സർവീസ് ബാങ്കിന്‍റെ ഓണം വിപണി - idukki corporative bank onam selling

കൺസ്യുമർഫെഡും സഹകരണ ബാങ്കും സംയുക്തമായാണ് ഓണം വിപണി ആരംഭിച്ചത്. പൊതു വിപണിയിൽ നിന്നും മുപ്പത് ശതമാനം മുതൽ അൻപത് ശതമാനം വരെയാണ് വിലക്കുറവ്

രാജകുമാരി സർവീസ് ബാങ്കിന്‍റെ ഓണം വിപണി
author img

By

Published : Sep 3, 2019, 10:04 PM IST

ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ സഹകരണ ഓണം വിപണിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുരുവിളാസിറ്റിയിൽ തുടക്കമായി. കൺസ്യൂമർ ഫെഡിന്‍റെ സഹായത്തോടെ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലാണ് ഓണവിപണിക്ക് തുടക്കം കുറിച്ചത്. വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്‍റ്‌ പി.ആർ.സദാശിവൻ നിർവഹിച്ചു. മുപ്പത് മുതൽ അൻപത് ശതമാനം വരെ സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധങ്ങൾ ഈ മാസം പത്താം തീയതി വരെ ലഭ്യമാകും.
ഓണത്തോട് അനുബന്ധിച്ച് നിത്യോപയോഗസാധങ്ങളുടെ വിലയകറ്റം തടയുന്നതിന്‍റെ ഭാഗമായി കൺസ്യുമർഫെഡ് വഴി സംസ്ഥാന വ്യാപകമായി ഓണം വിപണിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കേരള സർക്കാർ. സർവീസ് സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി സ്റ്റോറുകൾ വഴിയാണ് ഭക്ഷ്യഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അരി, പഞ്ചസാര, ചെറുപയർ, വെളിച്ചെണ്ണ തുടങ്ങി പതിമൂന്നിനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും.
പൊതുവിപണിയിൽ രണ്ടായിരം രൂപയോളം വരുന്ന നിത്യോപയോഗ സാധനങ്ങൾ 1200 രൂപക്ക് ഓണകിറ്റായും ലഭിക്കും.

Intro:സംസ്ഥാന സർക്കാരിന്റെ സഹകരണ ഓണം വിപണിക്ക് രാജകുമാരി ഗ്രാമപഞ്ചായത്തിലെ കുരുവിളാസിറ്റിയിൽ തുടക്കമായി കൺസ്യൂമർ ഫെഡിന്റെ സഹായത്തോടെ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഓണവിപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.മുപ്പത് ശതമാനം മുതൽ അൻപത് ശതമാനം വരെ സബ്സിഡി നിരക്കിൽ നിത്യോപയോഗ സാധങ്ങൾ ഈ മാസം പത്താം തിയതി വരെ ലഭ്യമാകും Body:ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗസാധങ്ങളുടെ വിലയകറ്റം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൺസ്യുമർഫെഡ് വഴി സംസ്ഥാന വ്യാപകമായി ഓണം വിപണിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് സർവീസ് സഹകരണ സംഘങ്ങളുടെ കിഴിലുള്ള നീതി സ്റ്റോറുകൾ വഴിയാണ് ഭഷ്യഉൽപ്പങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നത്.അരി,പഞ്ചസാര,ചെറുപയർ,വെളിച്ചെണ്ണ,തുടങ്ങി പതിമൂന്ന് ഇനങ്ങൾ സബ്‌സിഡി നിരക്കിൽ ലഭിക്കും. പൊതു വിപണിയിൽ നിന്നും മുപ്പത് ശതമാനം മുതൽ അൻപത് ശതമാനം വിലകുറിവിലാണ് വിറ്റഴിക്കുന്നത്.

ബൈറ്റ് ബാങ്ക് പ്രസിഡന്റ് പി.ആർ.സദാശിവൻ Conclusion:പൊതുവിപണിയിൽ രണ്ടായിരം രൂപയോളം വരുന്ന നിത്യോപയോഗ സാധങ്ങൾ ആയിരത്തി ഇരുനൂറ് രൂപക്ക് ഓണകിറ്റായും ലഭിക്കും രാജകുമാരി ഗ്രാമപഞ്ചായത്തിൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിലാണ് സഹകരണ ഓണംവിപണി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.വിപണിയുടെ ഉത്ഘടനം ബാങ്ക് പ്രസിഡന്റ് പി.ആർ.സദാശിവൻ നിർവഹിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.