ഇടുക്കി: കേരള കോണ്‍ഗ്രസ് എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന കര്‍ഷക സംരക്ഷണ ജാഥ രണ്ടാം ദിനം പിന്നിട്ടു. രണ്ടാം ദിവസത്തെ പ്രതിഷേധ പര്യടനം അടിമാലിയില്‍ നിന്നാണ് ആരംഭിച്ചത്. ജില്ലയിലെ നിര്‍മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക,1964ലെ ഭൂപതിവ് ചട്ടങ്ങളില്‍ നിയമ ഭേതഗതി വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പര്യടനം. വിവാദ ഉത്തരവ് സംബന്ധിച്ച് കോണ്‍ഗ്രസും വ്യാപാരി വ്യവസായി ഏകോപന സമിതിയും ജെഎസ്എസും പ്രത്യക്ഷ സമരവുമായി രംഗത്തു വന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി കേരള കോണ്‍ഗ്രസും രംഗത്തെത്തിയത്.
കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ് ജോസ് പാലത്തിനാല്‍, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. പാര്‍ട്ടി നിര്‍വ്വാഹക സമിതിയംഗം കെ.ഐ ആൻ്റണി രണ്ടാം ദിവസ ജാഥ ഉദ്ഘാടനം ചെയ്തു. മലയോര കര്‍ഷകരെ വെല്ലുവെളിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ പറഞ്ഞു.