ETV Bharat / state

സംസ്ഥാന ബജറ്റ് : ഇടുക്കിയിലെ കർഷകർക്ക് ആശ്വാസമായി കാർഷിക മേഖലയിലെ പദ്ധതികൾ - ഇടുക്കി കൃഷി ബജറ്റ്

ഇടുക്കി പാക്കേജിനായി 75 കോടി രൂപ വകയിരുത്തിയത് കാര്‍ഷിക വികസനത്തിന് വഴി തെളിയ്ക്കും

kerala budget Agricultural schemes for Idukki  idukki agriculture budget package  Agricultural schemes for Idukki  kn balagopal kerala budget 2022  സംസ്ഥാന ബജറ്റ് 2022  കേരള ബജറ്റ് 2022  കാർഷിക മേഖല കേരള ബജറ്റ്  ഇടുക്കി കൃഷി ബജറ്റ്  കെഎൻ ബാലഗോപാൽ ബജറ്റ് 2022
ഇടുക്കിയിലെ കർഷകർക്ക് ആശ്വാസമായി കാർഷിക മേഖലയിലെ പദ്ധതികൾ
author img

By

Published : Mar 11, 2022, 8:20 PM IST

ഇടുക്കി : സംസ്ഥാന ബജറ്റില്‍ കാര്‍ഷിക മേഖലയുടെ ഉന്നമനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ കാര്‍ഷിക വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടുക്കിയിലെ കര്‍ഷകര്‍. കേരളത്തിലെ തനത് കാര്‍ഷിക വിളകളുടെ സംസ്‌കരണം, വിപണനം, യന്ത്ര വത്കരണം, മൂല്യ വര്‍ധിത ഉത്പാദനം തുടങ്ങിയ നവീന പദ്ധതികളാണ് സംസ്ഥാന ബജറ്റില്‍ പരാമര്‍ശിച്ചിട്ടുള്ളത്.

അഗ്രികള്‍ച്ചര്‍ പാര്‍ക്കുകള്‍, ഫുഡ് പ്രോസസിങ് പാര്‍ക്കുകള്‍ തുടങ്ങിയവ കാര്‍ഷിക ജില്ലയായ ഇടുക്കിയുടെ വികസനത്തിന് വഴി തെളിയ്ക്കുമെന്നാണ് വിലയിരുത്തല്‍. ഇടുക്കി പാക്കേജിനായി 75 കോടി രൂപ വകയിരുത്തിയതും കാര്‍ഷിക വികസനത്തിന് മുതല്‍ക്കൂട്ടാകും.

ഇടുക്കിയിലെ കർഷകർക്ക് ആശ്വാസമായി കാർഷിക മേഖലയിലെ പദ്ധതികൾ

വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നഷ്‌ടപരിഹാരം നല്‍കുന്നതിനായി ഏഴ് കോടി രൂപ വകയിരുത്തിയതും ഇടുക്കിയ്ക്ക് ആശ്വാസമാണ്. സംസ്ഥാനത്ത് കാട്ടാന ആക്രമണം ഏറ്റവും രൂക്ഷമായ പ്രദേശം ഇടുക്കിയിലെ ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളാണ്.

Also Read: പരമ്പരാഗത വ്യവസായ മേഖലക്ക് 7 കോടി; കൈത്തറി മേഖലയെ ശക്തിപ്പെടുത്താന്‍ പദ്ധതികള്‍

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 40ലധികം ജീവനുകളാണ് ഇവിടെ കാട്ടാനയുടെ ആക്രമണത്തില്‍ പൊലിഞ്ഞത്. എന്നാല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്‌ടപരിഹാരം കൃത്യമായി ലഭിച്ചിരുന്നില്ല.

നഷ്‌ടപരിഹാരത്തിനായി തുക വകയിരുത്തിയെങ്കിലും ഇടുക്കിയിലെ അതിര്‍ത്തി മേഖലയിലെ കാട്ടാനകളുടേയും മറ്റ് വന്യ മൃഗങ്ങളുടേയും ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനുള്ള പദ്ധതികള്‍ ബജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.