ഇടുക്കി: അണക്കരയിൽ പുതുതായി ആരംഭിക്കുന്ന സഹകരണ ബാങ്കിലേക്ക് ലോക്കറുമായി വന്നവരെ സിഐടിയു കയറ്റിയിറക്ക് തൊഴിലാളികൾ മർദിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർക്കും തൃശൂരിൽ നിന്നുള്ള ഏജൻസി ജീവനക്കാർക്കും പരിക്കേറ്റത്. കട്ടപ്പന സഹകരണ സൊസൈറ്റി അണക്കരയിൽ പുതുതായി തുടങ്ങുന്ന ബാങ്കിലേക്ക് ലോക്കർ കൊണ്ടുവരുന്നതിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പത്തിലധികം സിഐടിയു കയറ്റിയിറക്ക് തൊഴിലാളികൾ വണ്ടി തടയുകയും ഇരുമ്പ് കമ്പിയും വടിയുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്നാണ് ആരോപണം.
സഹകരണ ബാങ്ക് ജീവനക്കാരെ കയറ്റിയിറക്ക് തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി - CITU labours alleged for bank employees attack
സഹകരണ ബാങ്കിലേക്ക് ലോക്കറുമായി വന്ന ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ള ബാങ്ക് ജീവനക്കാരെയും ഏജൻസി ജീവനക്കാരെയും മർദിച്ചെന്നാണ് പരാതി.
![സഹകരണ ബാങ്ക് ജീവനക്കാരെ കയറ്റിയിറക്ക് തൊഴിലാളികള്‍ മര്‍ദിച്ചതായി പരാതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5053989-thumbnail-3x2-bnkatck.jpg?imwidth=3840)
ഇടുക്കി: അണക്കരയിൽ പുതുതായി ആരംഭിക്കുന്ന സഹകരണ ബാങ്കിലേക്ക് ലോക്കറുമായി വന്നവരെ സിഐടിയു കയറ്റിയിറക്ക് തൊഴിലാളികൾ മർദിച്ചതായി പരാതി. ഇന്നലെ രാത്രി 11.30നാണ് ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർക്കും തൃശൂരിൽ നിന്നുള്ള ഏജൻസി ജീവനക്കാർക്കും പരിക്കേറ്റത്. കട്ടപ്പന സഹകരണ സൊസൈറ്റി അണക്കരയിൽ പുതുതായി തുടങ്ങുന്ന ബാങ്കിലേക്ക് ലോക്കർ കൊണ്ടുവരുന്നതിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പത്തിലധികം സിഐടിയു കയറ്റിയിറക്ക് തൊഴിലാളികൾ വണ്ടി തടയുകയും ഇരുമ്പ് കമ്പിയും വടിയുമുപയോഗിച്ച് ആക്രമിക്കുകയുമായിരുന്നെന്നാണ് ആരോപണം.
വി.ഒ
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. കട്ടപ്പന സഹകരണ സൊസൈറ്റി അണക്കരയിൽ ആരംഭിക്കുന്ന ബാങ്കിലേക്ക് ലോക്കർ കൊണ്ടുവന്ന ബാങ്ക് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർക്കും, തൃശ്ശൂരിൽ നിന്നുള്ള ഏജൻസി ജീവനക്കാർക്കുമാണ് മർദനമേറ്റത്. ഒരു പ്രകോപനമില്ലാതെ പത്തിലധികം സിഐടിയു ലോഡിങ്ങ് തൊഴിലാളികൾ വണ്ടി തടയുകയും ഇരുമ്പ് കമ്പിയും,വടിയുമുപയോഗിച്ച് ആക്രമിച്ചെന്നാണ് ആരോപണം
ബൈറ്റ്
കെ.വി കുര്യാക്കോസ് (ബാങ്ക് സെക്രട്ടറി)
Conclusion:പരിക്കേറ്റ ഏഴ് പേർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ തലക്ക് അടിയേറ്റ തൃശ്ശൂർ സ്വദേശി രമേശിന്റെ പരിക്ക് ഗുരുതരമാണ്. അതേസമയം ബാങ്ക് ജീവനക്കാരാണ് മർദിച്ചതെന്നാരോപിച്ച് സിഐടിയു തൊഴിലാളികൾ പുറ്റടിയിലെ ആശുപത്രിയിൽ ചികിത്സ തേടി.
ETV BHARAT IDUKKI