ഇടുക്കി: കട്ടപ്പന നഗരസഭക്ക് കീഴിലെ ബൈപ്പാസ് റോഡുകൾ തകർന്നിട്ട് വർഷങ്ങൾ പിന്നിടുന്നു. നഗരസഭ ഭരണവും വാർഡ് കൗൺസിലർമാരുമൊക്കെ മാറി മാറി വന്നിട്ടും റോഡ് നന്നാക്കാൻ വേണ്ട ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പത്ത് വർഷത്തിലധികമായി പാറക്കടവ്- അപ്പാപ്പൻപടി റോഡ് തകർന്ന് കിടക്കുകയാണ് . ശബരിമല തീർഥാടകർക്ക് നഗരത്തിലെത്താതെ സംസ്ഥാന പാതയിൽ പ്രവേശിക്കുന്നതിനാണ് പാറക്കടവ് -ജ്യോതിസ് പടി റോഡ് യാഥാർഥ്യമാക്കിയത്. എംഎൽഎ ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിർമാണം നടത്തിയത്. എന്നാല്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര പ്രദേശവാസികൾക്ക് ദുരിതമായിയിരിക്കുകയാണ്. റോഡ് വികസനത്തിന് നഗരസഭ വേണ്ട നടപടികൾ എടുക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയിലുള്ളത്.