ETV Bharat / state

മൂന്നാറിൽ കെണിയില്‍പെട്ട് പുള്ളിപ്പുലി ചത്തു - leopard died

കമ്പി ഉപയോഗിച്ച് നിര്‍മിച്ച കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്.

കന്നിമലയില്‍ കെണിയില്‍ കുടുങ്ങി പുള്ളി പുലി ചത്ത നിലയില്‍  പുള്ളി പുലി ചത്ത നിലയില്‍  കന്നിമല  ഇടുക്കി  leopard died  kannimala trap
കന്നിമലയില്‍ കെണിയില്‍പെട്ട് പുള്ളി പുലി ചത്ത നിലയില്‍
author img

By

Published : Sep 9, 2020, 5:47 PM IST

ഇടുക്കി: നായാട്ടു സംഘം സ്ഥാപിച്ച കെണിയിലകപ്പെട്ട്‌ പുള്ളിപ്പുലി ചത്തു. മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലെ തേയിലക്കാട്ടിലാണ് സംഭവം. നാല്‌ വയസുള്ള പുലിയാണ് കെണിയിലകപ്പെട്ടത്. കമ്പി ഉപയോഗിച്ച് നിര്‍മിച്ച കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പന്നി, കേഴമാന്‍ തുടങ്ങി മൃഗങ്ങളെ പിടികൂടുന്നതിന് സ്ഥാപിച്ച കെണിയാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

മൂന്നാര്‍ ഡിഎഫ്‌ഒ എം. കണ്ണന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്നാര്‍ ടൗണില്‍ നിന്നും മൂന്ന്‌ കിലോമീറ്റര്‍ മാത്രം അകലെയുള്ള കന്നിമല എസ്‌റ്റേറ്റില്‍ മുമ്പും പുലിയുടെ സാന്നിധ്യമുണ്ടായിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇത് ആദ്യമായാണ് പുലിയെ പിടികൂടുന്നത്. കെണി സ്ഥാപിച്ചതിനെ സംബന്ധിച്ച് വനംവകുപ്പ് അന്വേഷണം നടത്തും. മൂന്നാറിലെ തോട്ടം മേഖല കേന്ദ്രീകരിച്ച് സജീവമാകുന്ന നായാട്ടുസംഘങ്ങളെക്കുറിച്ചുള്ള അന്വേഷണം നടന്നു വരുന്നതിനിടെയാണ് പുലി കെണിയില്‍ കുടുങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.