ഇടുക്കി: രാജ്യം മുഴുവന്‍ ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ രണ്ടു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാന്‍ അധികൃതര്‍ യതൊന്നും ചെയ്യുന്നില്ലെന്ന് ആരോപണം. അഞ്ചുരുളിക്ക് സമീപം സ്വകാര്യവ്യക്തി മുന്‍കൈയെടുത്ത് നിര്‍മിച്ച ഗാന്ധി പ്രതിമ കൊടുങ്കാറ്റില്‍ മരങ്കൊമ്പ് വീണാണ് തകര്‍ന്നു വീണത്. അന്നുമുതല്‍ നാട്ടുകാര്‍ പ്രതിമ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലാ കലക്ടര്‍ അടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നു.
തകര്‍ന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാതെ അധികൃതര്‍ - kanchiyar gandhi statue is in destruction
ഇടുക്കി അഞ്ചുരളി ഭാഗത്ത് ഗാന്ധി പ്രതിമ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം
![തകര്‍ന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാതെ അധികൃതര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4629862-thumbnail-3x2-gandhi.jpg?imwidth=3840)
ഇടുക്കി: രാജ്യം മുഴുവന്‍ ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ രണ്ടു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാന്‍ അധികൃതര്‍ യതൊന്നും ചെയ്യുന്നില്ലെന്ന് ആരോപണം. അഞ്ചുരുളിക്ക് സമീപം സ്വകാര്യവ്യക്തി മുന്‍കൈയെടുത്ത് നിര്‍മിച്ച ഗാന്ധി പ്രതിമ കൊടുങ്കാറ്റില്‍ മരങ്കൊമ്പ് വീണാണ് തകര്‍ന്നു വീണത്. അന്നുമുതല്‍ നാട്ടുകാര്‍ പ്രതിമ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലാ കലക്ടര്‍ അടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നു.
vo
കാഞ്ചിയാര്‍ പേഴുംകണ്ടം അഞ്ചുരുളി ഭാഗത്താണ് ഗാന്ധിജയന്തി ദിനത്തില്‍ ഇത്തരമൊരു കാഴ്ച്ച. ഗാന്ധി നഗര്‍ എന്നു പേരിട്ട സ്ഥലത്ത് സ്വകാര്യ വ്യക്തിയാണ് ഏതാനും വര്‍ഷം മുന്‍പ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം മുന്‍പുണ്ടായ കൊടുങ്കാറ്റില്‍ മരക്കൊമ്പ് വീണ് പ്രതിമ നിലം പതിച്ചു. വീഴ്ച്ചയില്‍ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചു. പ്രതിമ വീണു കിടക്കുന്ന വിവരം ഉത്തരവാദിത്ത പെട്ടവരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
byte
എസ്.കെ. സതീഷ്‌കുമാര്‍ (പൊതുപ്രവര്‍ത്തകന്‍ )
തകര്‍ന്നു കിടക്കുന്ന ഗാന്ധി പ്രതിമയെ പറ്റി ജില്ലാ കലക്ടര്‍ക്കും പരാതി നല്ലിയിരുന്നു. ഗാന്ധി പ്രതിമയോട് അനാദരവ് കാട്ടിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതിConclusion:. പ്രതിമ സ്ഥാപിച്ചവരോ സർക്കാർ അധികൃതരോ തിരിഞ്ഞു നോക്കാത്തതിനാല്‍ പൂർണമായും നശിക്കുകയാണ് ഈ ഗാന്ധി പ്രതിമ.
ETV BHARAT IDUKKI
TAGGED:
kanchiyar gandhi statue