ഇടുക്കി : സർവേ കല്ലുകൾ പിഴുതുമാറ്റിയാൽ കെ റെയില്‍ പദ്ധതി ഇല്ലാതാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുദ്ധം ചെയ്യാനുള്ള കെൽപ്പൊന്നും കോൺഗ്രസിനില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണ്. കലാപമുണ്ടാക്കാനാണ് ആർ.എസ്.എസിന്‍റെയും എസ്.ഡി.പിഐയുടെയും ശ്രമം.
Also Read: UDF Meeting On K Rail | കെ റെയിലില്‍ സമരം കടുപ്പിക്കാന്‍ യു.ഡി.എഫ് ; രാവിലെ 11 ന് യോഗം
കോൺഗ്രസിനെ കുറിച്ച് കാനം പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. സി.പിഎമ്മും സി.പി.ഐയും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. പൊലീന്റെ വീഴ്ചകൾ ഒറ്റപ്പെട്ടതാണ്. ഇത്തരം സംഭവങ്ങളെ വലുതാക്കി കാണിക്കേണ്ട കാര്യമില്ല. വീഴ്ചകളിൽ സർക്കാർ മാതൃകാപരമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ കുമളിയിൽ പറഞ്ഞു.