ETV Bharat / state

കള്ളനോട്ട് സംഘത്തിന്‍റെ പ്രധാന കേന്ദ്രമായി കമ്പംമെട്ട് ചെക്ക് പോസ്റ്റ്

author img

By

Published : Jan 29, 2021, 10:43 AM IST

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ കള്ളക്കടത്ത് സംഘത്തിന്‍റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി

Kampammet check post  കമ്പംമെട്ട് ചെക്ക് പോസ്റ്റ്  fake currency group  കള്ളനോട്ട് സംഘം  ഇടുക്കി പൊലീസ്  idukki police
കള്ളനോട്ട് സംഘത്തിന്‍റെ പ്രധാന കേന്ദ്രമായി കമ്പംമെട്ട് ചെക്ക് പോസ്റ്റ്

ഇടുക്കി: കള്ളനോട്ട് സംഘത്തിന്‍റെ അന്തർസംസ്ഥാന ഇടനാഴിയായി കമ്പംമെട്ട് ചെക്ക് പോസ്റ്റ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയുടെ കള്ളനോട്ട് ഇടപാടുകളെന്ന് പൊലീസ്. ജനുവരി 24ന് മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായി ആറംഗ സംഘം പിടിയിലായി. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, ബിഹാർ, മധ്യപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കള്ളനോട്ടുകൾ എത്തുന്നത്. ചെക്ക്‌പോസ്റ്റിൽ പരിശോധനകൾ കർശനമായതിനാൽ കാട്ടുപാതകളിലൂടെയും സമാന്തരപാതകൾ വഴിയുമാണ് കള്ളനോട്ട് സംഘം കടക്കുന്നത്.

തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സംഘത്തിന്‍റെ ഇടനിലക്കാരായി പ്രവർത്തിക്കുന്നവർ ഇടുക്കിയുടെ അതിർത്തി ഗ്രാമങ്ങളിലുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുമ്പ് കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്ന് കമ്പംമെട്ടിലും പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌. 2017 മെയ് 18ന് 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി 12 അംഗ സംഘത്തെ പിടികൂടിയിരുന്നു. ഇവരുടെ കയ്യിൽ നിന്ന് വിദേശ നിർമിത കള്ളനോട്ടടി ഉപകരണങ്ങൾ കണ്ടെത്തി.

കമ്പംമെട്ട് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനങ്ങൾ. 2018 ജൂലൈയിൽ സീരിയൽ താരം സൂര്യ ശശികുമാറും അമ്മ രമാദേവിയും ഉൾപ്പെട്ട കള്ളനോട്ട് കേസിനും കമ്പംമെട്ടുമായി ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അമ്പതോളം കള്ളനോട്ട് കേസുകളാണ് സമീപകാലത്ത് കമ്പംമെട്ടുമായി ബന്ധപ്പെട്ട് ഉണ്ടായത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പരിശോധന ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.