ഇടുക്കി: കമ്പംമെട്ട് അച്ചക്കടയ്ക്കു സമീപം പുലിയിറങ്ങിയെന്ന് പ്രചരണം. പൂച്ചപ്പുലിയെന്ന് വനം വകുപ്പിൻ്റെ പ്രാഥമിക നിഗമനം ( Leopard at Kambammettu). ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടിനാണ് സംഭവം. പ്രദേശത്തെ പുരയിടത്തിൽ ജോലി ചെയ്തിരുന്നവരാണ് പുലിയുടെ സാന്നിധ്യം മനസിലാക്കി വനംവകുപ്പിന് വിവരം കൈമാറിയത്.
ALSO READ: Sabarimala: തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാനാവുമോ? വ്യക്തമാക്കി മന്ത്രി
ശബ്ദം കേട്ട് സ്ഥലത്ത് പ്രദേശവാസികൾ പരിശോധന നടത്തിയപ്പോൾ പുലിയുടേതെന്ന് കരുതുന്ന കാൽപ്പാട് കണ്ടെത്തി. തുടർന്ന് പുളിയൻമല സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ടി.ആർ ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ പി. സതിഷ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രദേശവാസികൾ പരിസരം മുഴുവൻ തിരഞ്ഞെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ലഭിച്ച കാൽപാദം പൂച്ചപ്പുലിയുടേതെന്നാണ് നിഗമനം.