ഇടുക്കി: ജസ്‌ന തിരോധാന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെക്കുറിച്ച് സിബിഐയ്ക്ക് ആക്ഷേപമില്ലെന്ന് മുൻ എസ് പി കെ ജി സൈമൺ ( Former SP KG Simon about Jasna case). പൂർണമായും കേസ് സി ബി ഐ ഒഴിവാക്കിയിട്ടില്ല താത്‌കാലികമായി ലിസ്റ്റിൽ നിന്ന് മാറ്റിവെച്ചതാണ് .
ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ ശുഭവാർത്ത ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. കേസിൽ ഇപ്പോഴും പ്രതീക്ഷ നഷ്‌ടപ്പെട്ടിട്ടില്ല എന്നും എസ് പി കെ ജി സൈമൺ പറഞ്ഞു. ഞങ്ങൾ അന്വേഷണം നടത്തിയപ്പോൾ ജസ്‌നയുടെ കേസിൽ ശുഭ വാർത്തയിലേക്ക് എത്താനുള്ള പല കാര്യങ്ങളും ഞങ്ങൾ കണ്ടുപിടിച്ചിരുന്നു. പക്ഷേ പെട്ടന്ന് കൊവിഡ് വന്നു. പിന്നീട് പലരും സ്ഥലംമാറ്റം കിട്ടി പോകുകയും ചെയ്‌തു.
മുക്കുട്ടുതറ,എരുമേലി,മുണ്ടകേകയം എന്നിവിടങ്ങള്‍ കന്ദ്രീകരിച്ച് അന്വേഷണം നടത്തി. പുറത്ത് പോയി അന്വേഷിക്കാൻ അന്ന് സാധിച്ചിട്ടില്ല എങ്കിലും അവിടെ നിന്നെല്ലാം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ആദ്യത്തെ അന്വേഷണ സംഘം എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്, അതിൽ സമയം , ഫോൺകോൾസ്, സി സി ടി വ ദൃശ്യങ്ങൾ എന്നിവയെല്ലാം. സി ബി ഐ അതിനെ അംഗീകരിച്ചിട്ടുണ്ട്. കേസ് ഒരിക്കലും പ്രതീക്ഷ നഷ്‌ടപ്പെട്ടുപോകുന്നില്ല. സിബിഐ ജസ്‌നയെ കണ്ടേപിടിക്കും. സിബിഐ കൊടുത്ത ലുക്ക് ഔട്ട് നോട്ടീസ് ഇപ്പോഴും ഉണ്ട്. പാസ്പോർട്ട് ഓഫീസിലും വിവരങ്ങൾ ലഭിച്ചാൽ അറിയിക്കണമെന്ന നിർദ്ദേശം നൽകിയിട്ടുണ്ട്. ജസ്‌നയെകണ്ടെത്താനാകുമെന്നാണ് കരുതുന്നത്. സമൂഹത്തിൽ അനാവശ്യ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നുവെന്നും കെ ജി സൈമൺ തൊടുപുഴയിൽ മാധ്യമങ്ങളോടു പറഞ്ഞു.