ഇടുക്കി/ചെന്നൈ: ഇസ്രയേലിൽ ഹമാസിന്‍റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്‌സ് സൗമ്യ സന്തോഷിന്‍റെ കുടുംബത്തിനെ വിളിച്ച് പിന്തുണ വാഗ്ദാനം ചെയ്ത് ഇസ്രയേൽ പ്രസിഡന്‍റ് റുവെൻ റിവ്‌ലിൻ. മെയ് 11നാണ് ഹമാസിന്‍റെ റോക്കറ്റാക്രമണത്തിൽ ഇടുക്കി സ്വദേശിയായ സൗമ്യ കൊല്ലപ്പെടുന്നത്.
സൗമ്യയുടെ ഭർത്താവ് സന്തോഷ്, സഹോദരി സോഫി എന്നിവരുമായി റിവ്‌ലിൻ ടെലിഫോൺ സംഭാഷണം നടത്തുകയും ഇസ്രയേൽ സർക്കാരിനും അവിടുത്തെ ജനങ്ങൾക്കും വേണ്ടി അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഈ ദുഃഖ സമയത്ത് ഇസ്രയേൽ സർക്കാർ കുടുംബത്തോടൊപ്പം നിൽക്കുകയും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തതായി സഹോദരി സോഫി പറഞ്ഞു.
Also Read: ഗസയിൽ കുട്ടികൾക്കായി അടിയന്തരമായി ഇടപെടണമെന്ന് യുഎൻ
തെക്കേ ഇന്ത്യയിലെ ഇസ്രയേൽ കോൺസുൾ ജനറൽ ജോനാഥൻ സാഡ്ക സൗമ്യയുടെ കുടുംബത്തെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയിരുന്നു.