ETV Bharat / state

ഇടുക്കിയില്‍ ബുധനാഴ്ച ഒറ്റപ്പെട്ട മഴ; ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഇടുക്കിയില്‍ വ്യാഴാഴ്‌ച ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

author img

By

Published : Oct 20, 2021, 10:44 PM IST

Isolated rain  Idukki Warning  ഇടുക്കിയില്‍ ഒറ്റപ്പെട്ട മഴ  ഓറഞ്ച് അലർട്ട്  Warning of heavy rain  ഒറ്റപ്പെട്ട മഴ
ഇടുക്കിയില്‍ ബുധനാഴ്ച ഒറ്റപ്പെട്ട മഴ; ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ഇടുക്കി: നിലവില്‍ ജില്ലയിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ രേഖപ്പെടുത്തി. മൂന്നാർ, പീരുമേട്, രാജാക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് രേഖപ്പെടുത്തിയത്. അതേസമയം, വ്യാഴാഴ്‌ച ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ ദിവസം ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മി വരെ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതിനാൽ ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. രാത്രിയാത്രാനിരോധനം 24 വരെ നീട്ടി. വിനോദ സഞ്ചാരമേഖലകളിലും സന്ദർശക വിലക്ക് തുടരുകയാണ്.

ALSO READ: 'മഴക്കെടുതി കണക്കിലെടുത്ത് പരിഗണന'; ജപ്‌തി നടപടികള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

മണ്ണിടിച്ചൽ സാധ്യതയുള്ളതിനാൽ ഗ്യാപ് റോഡ് ഗതാഗതത്തിനായി തുറന്ന് നൽകിയിട്ടില്ല. അതേ സമയം, ചൊവ്വാഴ്ച തുറന്ന ചെറുതോണി ഡാമിന്‍റെ മൂന്ന് ഷട്ടറുകളിലൂടെയും നീരൊഴുക്ക് തുടരുകയാണ്. ഡാമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ഇനി ജലനിരപ്പ് ഉയരാതെ ക്രമീകരിക്കുകയാണ് ലക്ഷ്യമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

മൂന്ന് ഷട്ടറുകളിലൂടെയും ഒരു മിനിറ്റില്‍ 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് ഇപ്പോള്‍ പുറത്തു വിടുന്നത്. പെരിയാറിന്‍റെ ഇരുകരകളിലും സുരക്ഷ ക്രമീകരണങ്ങള്‍ യഥാസമയം വിലയിരുത്തുന്നുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.