ETV Bharat / state

ഐഎന്‍ടിയുസി പ്രതിഷേധ സമരം സംഘടിപ്പിച്ചു - പ്രതിഷേധ സമരം

സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭസമരങ്ങളുടെ ഭാഗമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്

INTUC  organizes protest  ഐ.എൻ.റ്റി.യു.സി  പ്രതിക്ഷേധ സമരം  ഐ.എൻ.റ്റി.യു.സി പ്രതിക്ഷേധ സമരം  ഷാജി കൊച്ചുകരോട്ട്
ഐ.എൻ.റ്റി.യു.സി പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു
author img

By

Published : Jul 1, 2020, 5:19 PM IST

ഇടുക്കി: ഐഎന്‍ടിയുസി രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാജകുമാരി നോർത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പ്രക്ഷോഭ സമരങ്ങളുടെ ഭാഗമായാണ് പരിപാടി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ സമരം ഡി.സി.സി.അംഗം ഷാജി കൊച്ചുകരോട്ട് ഉദ്ഘാടനം ചെയ്‌തു.

ഐഎന്‍ടിയുസി പ്രതിഷേധ സമരം സംഘടിപ്പിച്ചു

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വർധിപ്പിച്ച പെട്രോൾ ഡീസൽ വില പിൻവലിക്കുക, അശാസ്‌ത്രീയ വൈദ്യൂതി ചാര്‍ജ് പിൻവലിക്കുക, വിവിധ ക്ഷേമനിധി ആനുകൂല്യങ്ങൾ കൃത്യമായി നൽകുക, ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചു നടത്തിയ സമരങ്ങളുടെ കേസുകൾ അവസാനിപ്പിക്കുക, കാരുണ്യ ചികിത്സാ പദ്ധതികൾ പഴയരീതിയിൽ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ സമരങ്ങൾ സംഘടിപ്പിച്ചത്.

ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്‍റ് ഷിന്‍റോ പാറയിൽ, റീജിയണൽ പ്രസിഡന്‍റ് റോയി ചാത്തനാട്ട്, കോൺഗ്രസ് മണ്ഡലംകമ്മറ്റി പ്രസിഡന്‍റ് ബോസ് പുത്തയത്ത്, ഐഎന്‍ടിയുസി വനിതാ വിഭാഗം ജില്ലാ സെക്രട്ടറി ജിഷാ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെർലി വിത്സൺ, പഞ്ചായത്ത് അംഗം എ.അജീഷ് തുടങ്ങിയവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.