ETV Bharat / state

ഇടനിലക്കാര്‍ ചതിച്ചു; ഒറീസയില്‍ കുടങ്ങിയ ബസ് തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദ്ദനം - ഒറീസ തൊഴിലാളികള്‍

ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ എത്തിച്ച ഒറീസക്കാരായ 36 തൊഴിലാളികളെ ഇടനിലക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ഗ്രാമവാസികള്‍ വാഹന തൊഴിലാളികളെ മര്‍ദ്ദിച്ചത്. നിര്‍മാണ മേഖലയിലും ഫാക്ടറിയിലും ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒന്നാം തിയതി ഒറീസയില്‍ നിന്നും തൊഴിലാളികളെ എത്തിച്ചത്.

inter state workers  idukki news  ഇതര സംസ്ഥാന തൊഴിലാളികള്‍  ഇടനിലക്കാര്‍ വഞ്ചിക്കുന്നതായി പരാതി  ഒറീസ തൊഴിലാളികള്‍  ഇടുക്കി വാര്‍ത്ത
ഇടനിലക്കാര്‍ ചതിച്ചു; ഒറീസയില്‍ കുടങ്ങിയ ബസ് തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദ്ദനം
author img

By

Published : Nov 5, 2020, 9:59 PM IST

ഇടുക്കി: ഒറീസയില്‍ നിന്നു ഇതര സംസ്ഥാന തൊഴിലാളികളെ എത്തിക്കാന്‍ പോയ വാഹന തൊഴിലാളികള്‍ക്ക് ക്രൂര മര്‍ദ്ദനം. ആദ്യ ഘട്ടത്തില്‍ കേരളത്തില്‍ എത്തിച്ച ഒറീസക്കാരായ 36 തൊഴിലാളികളെ ഇടനിലക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചാണ് ഗ്രാമവാസികള്‍ വാഹന തൊഴിലാളികളെ മര്‍ദ്ദിച്ചത്. നിര്‍മാണ മേഖലയിലും ഫാക്ടറിയിലും ജോലി വാഗ്ദാനം ചെയ്ത് കഴിഞ്ഞ ഒന്നാം തിയതി ഒറീസയില്‍ നിന്നും എത്തിച്ച 36 തൊഴിലാളികളോട് തോട്ടം മേഖലിയല്‍ തൊഴിലെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വിസമ്മതിച്ച. തൊഴിലാളികള്‍ കാര്യം സ്വന്തം നാട്ടില്‍ അറിയിക്കുകയും ചെയ്തു. ഇതോടെ കൂടുതല്‍ തൊഴിലാളികളെ എത്തിക്കാനായി കേരളത്തില്‍ നിന്നും പോയ വാഹനങ്ങള്‍ ഒറീസയില്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. വാഹനങ്ങളിലെ തൊഴിലാളികള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ചിന്നകനാലിൽ കുടുങ്ങിയ അതിഥി തൊഴിലാളികളെ തിരികെ എത്തിച്ചാൽ മാത്രമേ വാഹനം തിരികെ കേരളത്തിലേക്കു അയക്കുകയുള്ളു. തോട്ടം മേഖലയില്‍ ജോലി വേണ്ടെന്നും തിരികെ നാട്ടില്‍ പോകണമെന്നും ഇതര സംസ്ഥാന തൊഴിലാളികളും ആവശ്യപ്പെടുന്നുണ്ട്. അതിനിടെ ഉയർന്ന ശമ്പളവും നിരവധി വാഗ്ദാനങ്ങളും നൽകി തൊഴിലാളികളെ തോട്ടങ്ങളിൽ എത്തിച്ച ഇടനിലക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് തോട്ടം ഉടമകളും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ജില്ലാ ഭരണകൂടവും പൊലീസും ഇടപെടണമെന്നാണ് ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.