ഇടുക്കി: അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം മാങ്കുളം ഭാഗത്ത് നടത്തിയ പരിശോധനയില്‍ അനധികൃതമായി ഉത്പാദിപ്പിച്ച 11 ലിറ്റര്‍ ആയത്തും പന കള്ള് പിടിച്ചെടുത്തു. രണ്ട് പനകളിലായിട്ടായിരുന്നു കള്ള് ചെത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതായും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ടാം തവണയാണ് മാങ്കുളം ഭാഗത്ത് നിന്നും അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്‍റ് സംഘം അനധികൃതമായി ഉത്പാദിപ്പിച്ച ആയത്തും പന കള്ള് പിടിച്ചെടുക്കുന്നത്. മാങ്കുളം ചിക്കണംകുടിക്ക് സമീപത്താണ് കള്ള് ഉത്പ്പാദം നടന്നിരുന്നത്. കഴിഞ്ഞ മൂന്നു മാസത്തിൽ വ്യാജ കള്ള് നിർമ്മാണവുമായി ബന്ധപ്പെട്ട് 18 കേസുകളിലായി 23 പേര്‍ക്കെതിരെയാണ് കേസ് എടുത്തതെന്ന് നാര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.