ETV Bharat / state

കൊവിഡിൽ അടിമാലിക്ക് കൈത്താങ്ങായി പഞ്ചായത്ത് ജീവനക്കാര്‍ - കൊവിഡ് ഫണ്ട്

അടിമാലി പഞ്ചായത്തിലെ ജീവനക്കാര്‍ ചേര്‍ന്ന് സമാഹരിച്ച 1,27,000 രൂപ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്‌തു.

idukkicovid  adimalypanchayat  covidfund  അടിമാലി ഗ്രാമപഞ്ചായത്ത്  അടിമാലി  ഇടുക്കി കൊവിഡ്  കൊവിഡ് ഫണ്ട്  adimaly
കൊവിഡിൽ തളരാതെ അടിമാലി; കൈതാങ്ങായി പഞ്ചായത്ത് ജീവനക്കാരുടെ സംഭാവന
author img

By

Published : Jun 11, 2021, 10:13 AM IST

ഇടുക്കി : അടിമാലി ഗ്രാമ പഞ്ചായത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായത്തിലൂടെ കൈത്താങ്ങേകി ജീവനക്കാര്‍. 21 പേര്‍ ചേര്‍ന്ന് സമാഹരിച്ച 1,27,000 രൂപ പഞ്ചായത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്‌തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി മാത്യുവിന് പഞ്ചായത്ത് സെക്രട്ടറി കെ.എന്‍ സഹജന്‍ സമാഹരിച്ച തുക കൈമാറി.

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഭരണസമിതിയംഗങ്ങളും പങ്കെടുത്തു. കൊവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്ക് താങ്ങാകാന്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിച്ച് നടപ്പാക്കി വരികയാണ് അടിമാലി പഞ്ചായത്ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.