ETV Bharat / state

ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം; ഭര്‍ത്താവും അനുജന്‍റെ ഭാര്യയും അറസ്റ്റില്‍ - വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ

Idukki woman death നാല് മാസം മുൻപാണ് ജോയ്‌സും ഭർത്താവ് എം ജെ എബ്രഹാമും കാനഡയിൽ നിന്ന് തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്.

idukki woman death  husband and his brother wife arrested  retuned from canda four months ago  joyce abraham dead  m j abraham and diana arrested  farm visitors found body  home caught fire evidence  ഇന്നലെ രാവിലെ ജോയ്സിനെ സമീപവാസികൾ കണ്ടിരുന്നു  വിരലടയാള വിദഗ്ധരും പരിശോധന നടത്തി  കട്ടപ്പന ഡിവൈ എസ് പി വി എ നിഷാദ് മോന്‍
idukki-woman-death-husband-and-his-brother-wife-arrested
author img

By ETV Bharat Kerala Team

Published : Dec 2, 2023, 3:00 PM IST

ഇടുക്കി: വാഴവരയിൽ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ വീട്ടമ്മയുടെ ജഡം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെയും അനുജന്‍റെ ഭാര്യയുടെയും അറസ്റ്റ് രേഖപ്പെടുത്തി. വാഴവര മോർപ്പാളയിൽ ജോയസ്‌ എബ്രഹാമാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവിനെയും ഇയാളുടെ അനുജന്‍റെ ഭാര്യയേയും ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
നാല് മാസം മുൻപാണ് ജോയ്‌സും ഭർത്താവ് എം ജെ എബ്രഹാമും കാനഡയിൽ നിന്ന് തിരിച്ചെത്തിയത്. ഇവരുടെ വീടും സ്ഥലവും പാട്ടത്തിന് കൊടുത്തതിനാൽ ഫാം സ്ഥിതി ചെയ്യുന്ന തറവാട് വീട്ടിൽ ഇളയ അനുജൻ ഷിബുവിനൊപ്പമാണ് താമസിച്ചിരുന്നത്. ഷിബുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം.

വെള്ളിയാഴ്ച ഉച്ചയോടെ ഫാം സന്ദർശിക്കാൻ എത്തിയവരാണ് സ്വിമ്മിംഗ് പൂളിൽ മൃതദേഹം കണ്ടത്. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. ഈ സമയം ഷിബുവന്‍റെ ഭാര്യ ഡയാന വീട്ടിൽ ഉണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു.

ഇന്നലെ രാവിലെ ജോയ്‌സിനെ സമീപവാസികൾ കണ്ടിരുന്നു. ജോയ്‌സ് ഉൾപ്പടെ താമസിക്കുന്ന തറവാട് വീടിനുള്ളിൽ തീപിടിച്ചതിന്‍റെ ലക്ഷണങ്ങളുണ്ട്. കട്ടപ്പന ഡിവൈഎസ്‌പി വി.എ നിഷാദ് മോന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുക്കിയിൽ നിന്നെത്തിയ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.

read more; നഴ്‌സിങ് വിദ്യാർഥിനിയെ കൊന്ന് മൃതദേഹത്തിന്‍റെ ഫോട്ടോ വാട്‌സ് ആപ്പ് സ്റ്റാറ്റസാക്കി; മലയാളി യുവാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.