ഇടുക്കി: കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്ഷകന് മരിച്ചു. മറയൂരിന് സമീപം മംഗളംപാറയില്‍ ചൊവ്വാഴ്ചയാണ് സംഭവം. പ്രദേശവാസി ദുരൈരാജാണ് (58) മരിച്ചത്.
മംഗളംപാറയിലുള്ള കൃഷിയിടത്തിലാണ് ദുരൈരാജന്റെ താമസം. മറയൂര്‍ ടൗണിലെത്തി ഭക്ഷണവും വീട്ടുസാധനങ്ങളും വാങ്ങി ഉച്ചക്ക് രണ്ടുമണിയോടെ നടവഴിയിലൂടെ വീട്ടിലേക്ക് മടങ്ങവെയാണ് കാട്ടുപോത്തിന്റെ ആക്രമണം. സമീപവാസിയായ ജോസ് മാത്യുവിന്റെ കൃഷിയിടത്തില്‍ വച്ചാണ് സംഭവം.
ദുരൈരാജിനെ കാട്ടുപോത്ത് ഓടിക്കുന്നത് കാണുകയും സമീപത്തെ കൃഷിയിടത്തില്‍ നിന്നും ശബ്ദം കേള്‍ക്കുകയും ചെയ്തിരുന്നതായി സമീപവാസിയായ ഷണ്മുഖത്തായ് പറഞ്ഞു. ചികിത്സയില്‍ കഴിയുന്നതിനാലാണ് പോയിനോക്കന്‍ കഴിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ഇടുക്കി അഡി. എസ്.പി കെ.എച്ച് മുഹമ്മദ് കബീറിന്
ജോലിക്ക് പോയ മകള്‍ അന്നലക്ഷ്മി വൈകിട്ട് മടങ്ങി എത്തിയപ്പോഴാണ് ദുരൈരാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളനാട് മേഖലയില്‍ സ്ഥിരം കാട്ടുപോത്താണ് നേരത്തേ ഭീതിവിതച്ചിരുന്നു. ഇതിനെ തുരത്തുന്നതിനുള്ള നടപടികള്‍ വനം വകുപ്പ് സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കി ആശുപത്രിയിലേക്ക് നീക്കുന്നത് നാട്ടുകാരും ബന്ധുക്കളും തടഞ്ഞു. വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ പ്രതിഷേധമുണ്ടായത്. മറയൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ സ്ഥലത്തെത്തി ഉറപ്പുനല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മറയൂര്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.