ETV Bharat / state

ഇടുക്കി ജില്ലയിൽ കനത്ത മഴ: ജാഗ്രതയോടെ ജില്ല ഭരണകൂടം, നിയന്ത്രണങ്ങള്‍ തുടരും - ഇടുക്കി ജില്ലയിൽ കനത്ത മഴ

കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. അപകട സാധ്യതയുള്ള മേഖലകളെ കണ്ടെത്താനും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരെ ഉടൻ മാറ്റാനും കലക്‌ടർ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു  LATEST WEATHER UPDATES KERALA  HEAVY RAIN IN IDUKKI  IDUKKI RAIN UPDATE  IDUKKI WEATHER UPDATES  ഇടുക്കി ജില്ലയിൽ നിയന്ത്രണങ്ങൾ തുടരും  ഇടുക്കി ജില്ലയിൽ കനത്ത മഴ  എംഎം മണി എംഎല്‍എ
ഇടുക്കി ജില്ലയിൽ കനത്ത മഴ: ജാഗ്രതയോടെ ജില്ലാ ഭരണകൂടം, നിയന്ത്രണങ്ങള്‍ തുടരും
author img

By

Published : Aug 4, 2022, 7:35 PM IST

ഇടുക്കി: മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നേരത്തേ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരാന്‍ ഇടുക്കി ജില്ല കലക്‌ടർ ഷീബ ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടെ ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചു. അപകട സാധ്യതയുള്ള മേഖലകളെ കണ്ടെത്താനും മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുന്നവരെ ഉടൻ മാറ്റാനും കലക്‌ടർ ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നൽകി. രാത്രിയാത്ര നിരോധനം തുടരണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കരുതെന്നും അധികൃതർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇടുക്കി ജില്ലയിൽ കനത്ത മഴ: ജാഗ്രതയോടെ ജില്ലാ ഭരണകൂടം, നിയന്ത്രണങ്ങള്‍ തുടരും

വെള്ളച്ചാട്ടത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കുകയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവർക്കെതിരെയും, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി എടുക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.

അതേസമയം ഡാമുകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നിട്ടുണ്ട്. ഡാം സുരക്ഷാ ഉദ്യോഗസ്ഥര്‍ ജാഗ്രത തുടരുന്നുണ്ട്. കെ.എസ്.ഇ.ബി കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. മലങ്കര, കുണ്ടള, ലോവര്‍ പെരിയാര്‍, പൊന്മുടി, കല്ലാര്‍ കുട്ടി ഡാമുകളാണ് നിലവില്‍ തുറന്നിട്ടുള്ളത്.

വനത്തിലെ ആദിവാസി സെറ്റില്‍മെന്‍റുകളില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പകര്‍ച്ചവ്യാധികളുടെ കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് കലക്‌ടര്‍ നിര്‍ദേശിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍മാരുടെയും ആശവര്‍ക്കര്‍മാരുടെയും സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ മറുപടി നൽകി.

സ്‌കൂളുടെ അവധി തുടരുകയാണെങ്കിലും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിനും കലക്‌ടർ നിര്‍ദേശം നല്‍കി. താലൂക്കുകളിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് തഹസീല്‍ദാര്‍മാര്‍ അറിയിച്ചു. കൊക്കയാര്‍ ക്യാമ്പിലെ ഡയാലിസിസ് മുടങ്ങിയ രോഗിയെ എത്രയും വേഗം ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കാന്‍ കലക്‌ടര്‍ നിര്‍ദേശിച്ചു.

സ്‌കൂളുകള്‍ക്കും റോഡുകള്‍ക്കും സമീപമുള്ള അപകടാവസ്ഥയിലുള്ള മരങ്ങള്‍ എത്രയും വേഗം മുറിച്ചു നീക്കാന്‍ പൊതുമരാമത്ത് വകുപ്പിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മണ്ണടിഞ്ഞതിനാല്‍ ഒറ്റവരി യാത്രയാണ് അനുവദിച്ചിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു: ഇന്നലെ അർധരാത്രി മുതൽ തുടങ്ങിയ കനത്ത മഴയിൽ ഇടുക്കി ജില്ലയിലെ ഡാമുകളിൽ ജലനിരപ്പ് ഉയരുന്നു. 2408.50 അടിയാണ് ഇടുക്കി ഡാമിലെ ജലനില. പെരിയാർ നദിയിൽ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും കുതിച്ചുയർന്നു.

മൂന്ന് മണിക്ക് 135.70 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. രാവിലെ ആറിന് 135.15 ഉം ഉച്ചയ്ക്ക് ഒന്നിന് 135.50 അടിയായിരുന്ന ജലനിരപ്പാണ് കുതിച്ചുയർന്നത്. മുല്ലപ്പെരിയാർ തുറക്കേണ്ടി വന്നാൽ പെരിയാർ തീരത്ത് കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറുമെന്ന ആശങ്കയുമുണ്ട്.

എന്നാൽ ഡാമുകളുടെ ജലനിരപ്പില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ തുടരുകയാണെങ്കില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു. ഇടുക്കി ഡാമില്‍ കണ്ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഫോൺ: 9496011994. ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു.

എംഎം മണിയുടെ നേതൃത്വത്തിൽ യോഗം: ജില്ലയില്‍ ശക്തമായ മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി എംഎം മണി എംഎല്‍എയുടെ നേതൃത്വത്തില്‍ ഉടുമ്പഞ്ചോല താലൂക്ക് തല അവലോകന യോഗം ചേര്‍ന്നു. മഴ കനക്കുന്ന സാഹചര്യത്തില്‍ പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ പഞ്ചായത്തും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരും പ്രവര്‍ത്തന സജ്ജമാകണമെന്ന് എംഎം മണി പറഞ്ഞു.

അതേസമയം അടിയന്തര സാഹചര്യം വന്നാല്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 67 ക്യാമ്പുകള്‍ സജ്ജമാണെന്നും ഇതുവരെയുള്ള കണക്കു അനുസരിച്ച് 28 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ടെന്നും തഹസീല്‍ദാര്‍ റെജി ഇ.എം അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളി അടക്കം മൂന്ന് പേര്‍ മരം വീണ് മരണപ്പെട്ടു. ഇവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നല്‍കി.

ഡാം തുറക്കേണ്ട സാഹചര്യം വന്നാല്‍ ആനവിലാസം വില്ലേജില്‍ ഒന്നാം ഘട്ടത്തില്‍ 15 കുടുംബങ്ങളെയും, രണ്ടാം ഘട്ടത്തില്‍ 17 കുടുംബങ്ങളെയും, അണക്കര വില്ലേജില്‍ 6 കുടുംബങ്ങളെയും, ഇരട്ടയാര്‍ വില്ലേജില്‍ 19 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ട മുന്നൊരുക്കങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തില്‍ അറിയിച്ചു.

അടിയന്തര സാഹചര്യം വന്നാല്‍ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും, നെടുംകണ്ടം താലൂക്ക് ആശുപത്രിയില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കാഷ്വാലിറ്റി സജ്ജമാണെന്നും എമര്‍ജന്‍സി മെഡിസിന്‍സ് എല്ലാം സ്റ്റോക്ക് ഉണ്ടെന്നും നെടുംകണ്ടം താലൂക് ആശുപത്രി സുപ്രണ്ടും യോഗത്തില്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.