ഇടുക്കി : ഇടുക്കി ചേറ്റുകുഴിയിൽ രണ്ട് വയസുകാരൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. അസം സ്വദേശികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുഡ് റബ്ബാരി ആണ് മരിച്ചത്.
ദുലാൽ ഹുസൈൻ ജോലിചെയ്യുന്ന കട്ട കളത്തിൽ എത്തിയ ലോറി സിമന്‍റ് ഇഷ്‌ടിക കയറ്റി പോകുന്നതിനിടെ സമീപത്ത് നിന്ന കുട്ടിയെ ഇടിക്കുകയായിരുന്നു.
Also read: റംബൂട്ടാന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന്‍ മരിച്ചു
കുട്ടിയെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി. അതുവഴി എത്തിയ മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ മതിയായ ചികിത്സ ലഭിച്ചില്ല.
തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇവിടുത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വണ്ടൻമേട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.