ഇടുക്കി: വന്യജീവി സങ്കേതത്തിലെ മുത്തംപടി ഭാഗത്ത് മീൻ പിടിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കണ്ണംപടി കൊല്ലത്തിക്കാവ് കാവനാൽ അഭിലാഷ് (30) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് മീൻ പിടിക്കുന്നതിനായി മറുകരയിൽ വല കെട്ടിയശേഷം തിരികെ നീന്തുന്നതിനിടെ കൈയും കാലും കുഴഞ്ഞ് മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരൻ അനീഷും കൂട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടർന്ന് കട്ടപ്പനയിൽ നിന്നും ഫയർഫോഴ്‌സും, ഉപ്പുതറ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെടുതു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ഉപ്പുതറ സി.എച്ച്.സി മോർച്ചറിയിലേക്ക് മാറ്റി.
ആദിവാസി യുവാവ് മുങ്ങി മരിച്ചു - tribal youth death
കണ്ണംപടി കൊല്ലത്തിക്കാവ് കാവനാൽ അഭിലാഷ് (30) ആണ് മരിച്ചത്.