ഇടുക്കി: ഇരട്ടയാർ ഉറുമ്പോലിപ്പടിലെ വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്നും 220 ലിറ്റർ കോട പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസ് സംഘം നടത്തിയ പരിശോധനയിലാണ് കോട പിടിച്ചെടുത്തത്. ഇരട്ടയാർ ഉറുമ്പോലിപ്പടി മാരാൻ കുഴിയിൽ ലില്ലിപ്പൂ എന്നയാളുടെ സ്ഥലത്താണ് മാസങ്ങളായി വ്യാജമദ്യം നിർമിച്ച് വിൽപന നടത്തിയിരുന്നത്. ഇവിടെ നിർമിക്കുന്ന വ്യാജ മദ്യം ഇരട്ടയാർ, തോവാള തുടങ്ങിയ സ്ഥലങ്ങളിൽ വിൽപന നടത്തിയിരുന്നതായ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാർ പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കിയിൽ വ്യാജമദ്യ നിർമാണ കേന്ദ്രത്തിൽ നിന്നും 220 ലിറ്റർ കോട പിടിച്ചെടുത്തു - idukki
ഇരട്ടയാർ ഉറുമ്പോലിപ്പടി മാരാൻ കുഴിയിൽ ലില്ലിപ്പൂ എന്നയാളുടെ സ്ഥലത്താണ് മാസങ്ങളായി വ്യാജമദ്യം നിർമിച്ച് വിൽപന നടത്തിയിരുന്നത്.