ETV Bharat / state

പ്രളയത്തിൽ റോഡിന്‍റെ വശം തകർന്നു; പുനർനിർമിക്കാൻ ഇതുവരെ നടപടിയില്ല

author img

By

Published : Aug 26, 2022, 11:48 AM IST

2018 ലെ പ്രളയത്തിലാണ് അടിമാലി കുമളി ദേശീയപാതയിൽ പനംകുട്ടി പവർ ഹൗസിന് സമീപം പാതയോരം ഇടിഞ്ഞത്.

idukki  roadside collapsed  adimali kumily national highway  no action to rebuild  തിരിഞ്ഞുനോക്കാതെ അധികൃതർ  അടിമാലി കുമളി ദേശിയപാത  പനംകുട്ടി പവർ ഹൗസ്  വാഹനാപകടം  പുനർനിർമിക്കാൻ  പ്രളയത്തിൽ റോഡിന്‍റെ വശം തകർന്നു  അടിമാലി കുമളി ദേശീയപാത
പ്രളയത്തിൽ റോഡിന്‍റെ വശം തകർന്നു; പുനർനിർമിക്കാൻ ഇതുവരെ നടപടിയില്ല

ഇടുക്കി: 2018 ലെ പ്രളയത്തിൽ തകർന്ന റോഡിന്‍റെ വശം ഇതുവരെ പുനർനിർമിക്കാൻ നടപടിയില്ല. അടിമാലി കുമളി ദേശീയപാതയിൽ പനംകുട്ടി പവർ ഹൗസിന് സമീപമാണ് പാതയോരം ഇടിഞ്ഞത്. പാതയോരം ഇടിഞ്ഞതിനെ തുടർന്ന് റോഡിന്‍റെ വീതി കുറഞ്ഞത് വലിയ അപകടങ്ങളാണ് സൃഷ്‌ടിക്കുന്നത്.

വർഷങ്ങൾ പിന്നിട്ടിട്ടും ഇടിഞ്ഞുപോയ ഭാഗം പുനർനിർമിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ. റോഡിന്‍റെ വളവുള്ള ഭാഗത്താണ് മണ്ണിടിഞ്ഞത്. പലപ്പോഴും വാഹനാപകടങ്ങൾ ഒഴിവാകുന്നത് തലനാരിഴക്കാണ്.

വഴി പരിചിതമല്ലാതെ എത്തുന്ന വാഹനയാത്രികർ രാത്രി കാലങ്ങളിൽ പ്രദേശത്ത് അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. രണ്ട് വലിയ വാഹനങ്ങൾക്ക് ഒരേ സമയം മറികടന്ന് പോകാനുള്ള വീതി ഇടിഞ്ഞ് പോയ ഭാഗത്തെ റോഡിനില്ല. ഇടിഞ്ഞു പോയ പാതയോരത്ത് എത്രയും വേഗം സംരക്ഷണ ഭിത്തി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.