ETV Bharat / state

മുതിരപ്പുഴയാർ കരകവിയുമെന്ന ആശങ്കയില്‍ പ്രദേശവാസികൾ - muthirapuzhayar river news

കഴിഞ്ഞ മഴക്കാലങ്ങളില്‍ മുതിരപ്പുഴയാറ്റിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തിയ കല്ലും മണ്ണും കൃത്യമായി നീക്കം ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മുതിരപ്പുഴയാർ വാർത്ത  ഇടുക്കി വാർത്തകൾ  ഇടുക്കിയില്‍ നാട്ടുകാർ ആശങ്കയില്‍  munnar news  muthirapuzhayar river news  idukki muthirapuzhayar river news
മുതിരപ്പുഴയാർ കരകവിയുമെന്ന ആശങ്കയില്‍ പ്രദേശവാസികൾ
author img

By

Published : Jul 22, 2020, 3:56 PM IST

ഇടുക്കി: മഴ ശക്തമായതോടെ മൂന്നാർ മുതിരപ്പുഴയാർ കരകവിയുമെന്ന ആശങ്കയില്‍ പ്രദേശവാസികൾ. പുഴ കര കവിഞ്ഞാല്‍ പഴയ മൂന്നാര്‍ ഉള്‍പ്പെടെ വെള്ളപ്പൊക്ക ഭീഷണിയിലാകും. കഴിഞ്ഞ മഴക്കാലങ്ങളില്‍ മുതിരപ്പുഴയാറ്റിലേക്കും കൈത്തോടുകളിലേക്കും ഒഴുകിയെത്തിയ കല്ലും മണ്ണും കൃത്യമായി നീക്കം ചെയ്യാന്‍ നടപടി ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

മുതിരപ്പുഴയാർ കരകവിയുമെന്ന ആശങ്കയില്‍ പ്രദേശവാസികൾ

ചെറിയ മഴ പെയ്താല്‍ പോലും പുഴയും തോടുകളും കരകവിയുന്ന അവസ്ഥയിലാണ്. കഴിഞ്ഞ രണ്ട് മഴക്കാലങ്ങളിലും മുതിരപ്പുഴ കരകവിഞ്ഞ് പഴയ മൂന്നാര്‍ വെള്ളത്തിനടിയിലായിരുന്നു. ഇത്തവണയും സമാന രീതിയില്‍ വെള്ളം പൊങ്ങിയാല്‍ പ്രദേശവാസികള്‍ ദുരിതത്തിലാകും. ഇടിഞ്ഞെത്തിയ കല്ലും മണ്ണും നീക്കി ആഴം വര്‍ധിപ്പിക്കുന്നതിനൊപ്പം പുഴയുടെ സുഗമമായ ഒഴുക്കും സാധ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.