ഇടുക്കി: ഒമിക്രോൺ വ്യാപനം തടയാന്‍ ജില്ലയിൽ പൊതുപരിപാടികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ. ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ല കലക്‌ടർ ഷീബ ജോർജ് ഇതുസംബന്ധിച്ച ഉത്തരവിട്ടു. ഉത്സവങ്ങൾ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികൾ എന്നിവയ്‌ക്കാണ് നിയന്ത്രണം.
ALSO READ: വീട് വാടകയ്‌ക്കെടുത്ത് പെൺവാണിഭം: അഞ്ച് സ്ത്രീകളും രണ്ട് യുവാക്കളും പിടിയിൽ
തുറന്ന ഇടങ്ങളിൽ ആളുകളുടെ എണ്ണം പരമാവധി 150, മുറികൾ, ഹാളുകൾ തുടങ്ങി അടഞ്ഞ ഇടങ്ങളിൽ പരമാവധി 75 പേരും മാത്രമേ പങ്കെടുക്കാവൂ. സാമൂഹിക അകലവും കൊവിഡ് പ്രോട്ടോക്കോളും കർശനമായി പാലിക്കണം. അടഞ്ഞ ഇടങ്ങളിൽ പരമാവധി വായുസഞ്ചാരം ഉറപ്പാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്.