ഇടുക്കി : രാമക്കൽമേട്ടിൽ കിണറ്റിൽ നിന്നും ചന്ദന മരത്തിന്‍റെ കഷണങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ നിന്നും കാണാതായ മരങ്ങളുടെ അവശിഷ്‌ടങ്ങളാണെന്നാണ് നിഗമനം. മോഷണം നടന്ന സ്ഥലത്ത് നിന്നും അര കിലോമിറ്ററോളം അകലെയുള്ള ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് തടി കഷണങ്ങൾ കണ്ടെത്തിയത്.
20ലധികം ചെറിയ കഷണങ്ങളാണ് കിണറ്റിൽ കിടക്കുന്നത്. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. അടുത്ത ദിവസം ഫയർ ഫോഴ്‌സിന്‍റെ സഹായത്തോടെ തടി കഷണങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുക്കും. മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
READ MORE: രാമക്കൽമേട്ടിൽ വൻ ചന്ദനമോഷണമെന്ന് പരാതി