ഇടുക്കി: കൊവിഡ് കാലത്തെ ജൈവ പച്ചക്കറി കൃഷി പരിപാലനത്തിനും മാതൃകയായി ഇടുക്കി രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍. എന്‍എസ്എസ് വിദ്യാര്‍ഥികളുടെ ജൈവ കൃഷിയില്‍ ഇത്തവണയും നൂറുമേനി വിളവാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മുടങ്ങാതെ മുമ്പോട്ട് കൊണ്ടുപോകുന്നതാണ് ഹൈറേഞ്ചിന്‍റ കാര്‍ഷിക വിദ്യാലയമായ രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ജൈവ കൃഷി പരിപാലനം. ഇത്തവണ കൊവിഡ് കാലത്തും ഇവര്‍ കൃഷി മുടക്കിയില്ല. സാമൂഹ്യ അകലം തെറ്റിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തി കൃഷി പരിപാലിച്ചു. ഇത്തവണത്തെ വിളവും നൂറ് മേനിയാണ്.
തക്കാളി, കാബേജ്, വഴുതന, പച്ചമുളക്, ബീന്‍സ്, പയര്‍ ഉള്‍പ്പടെയുള്ള മുപ്പത്തിയഞ്ചിലധികം വരുന്ന പച്ചക്കറികളാണ് ഇവിടെ വിദ്യാര്‍ഥികള്‍ നട്ടുപരിപാലിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികള്‍ വിറ്റഴിച്ച് കിട്ടുന്ന പണം വിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്. കൂടാതെ കര്‍ഷകരെ കൃഷിയില്‍ സഹായിക്കുകയും വേണ്ട സഹായങ്ങളും കുട്ടികളുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കുന്നുണ്ട്.
കൊവിഡ് കാലത്തും ജൈവ പച്ചക്കറി കൃഷിയിൽ മാതൃകയായി രാജകുമാരി വിഎച്ച്എസ്‌സ് - രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍
വിളവെടുക്കുന്ന പച്ചക്കറികള്‍ വിറ്റഴിച്ച് കിട്ടുന്ന പണം വിദ്യാര്‍ഥികള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്
![കൊവിഡ് കാലത്തും ജൈവ പച്ചക്കറി കൃഷിയിൽ മാതൃകയായി രാജകുമാരി വിഎച്ച്എസ്‌സ് idukki rajakumari vhss idukki school bio farming രാജകുമാരി വിഎച്ച്എസ്‌സ് രാജകുമാരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇടുക്കി സ്കൂൾ ജൈവകൃഷി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10793966-thumbnail-3x2-biofarm.jpg?imwidth=3840)