ETV Bharat / state

ഇടുക്കിയുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇത്തവണ തെയ്യക്കോലങ്ങളും പുലികളിയും

author img

By

Published : Sep 2, 2022, 5:46 PM IST

ഇടുക്കിയുടെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ഹൈറേഞ്ചിന് അത്ര പരിചിതമല്ലാത്ത തെയ്യക്കോലങ്ങളും, പുലികളിയുമൊക്കെയായി ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇടുക്കിയും ഇടുക്കിയിലെ കലാകാരന്മാരും തയ്യാറായി കഴിഞ്ഞു.

idukki onam celebrations  onam 2022  onam celebrations  arts idukki  idukki onam  idukki news  ഇടുക്കിയുടെ ഓണാഘോഷങ്ങള്‍  ഇടുക്കി ഓണം  ഓണം വാർത്തകൾ  ഓണക്കാലം ഇടുക്കി  ഓണക്കാല ഓർമ്മകൾ  ഓണം കലാരൂപങ്ങൾ  കലാകാരന്മാർ ഓണക്കാലം  ഇടുക്കിയുടെ ഓണാഘോഷങ്ങള്‍
ഇടുക്കിയുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ ഇത്തവണ തെയ്യക്കോലങ്ങളും പുലികളിയും

ഇടുക്കി: ഇടുക്കിയുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരാന്‍ വേഷമിട്ട് തെയ്യക്കോലങ്ങളും പുലികളിയും ഇറങ്ങിക്കഴിഞ്ഞു. കൊവിഡും പ്രളയവും കഴിഞ്ഞ കാലങ്ങളില്‍ കവര്‍ന്നെടുത്ത ഓണക്കാലം മലയോരത്തിന് തിരികെ നല്‍കാനാണ് തെയ്യവും പുലികളിയും ഇത്തവണ നേരിട്ട് വീട്ടുമുറ്റത്തേക്ക് എത്തുന്നത്. വടംവലിയും വാഴയില്‍ കയറ്റവുമൊക്കെയായുള്ള ആഘോഷങ്ങള്‍ക്കിടയില്‍ വര്‍ണക്കാഴ്‌ച കൂടിയാണ് തായമ്പകയുടെ ഈ കലാകാരന്മാര്‍ സമ്മാനിക്കുന്നത്.

പഴയ ഓണക്കാലങ്ങളുടെ നിറമുള്ള ഓര്‍മകള്‍ മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ മലയോരത്തിന് ഉണ്ടായിരുന്നത്. മാസ്‌ക്കും സാനിറ്റൈസറും ക്വാറന്‍റൈനുമൊക്കെയായി അടച്ചിട്ട മുറികള്‍ക്കുള്ളില്‍ പലരും ഓണത്തിന്‍റെ ഓര്‍മകള്‍ അയവിറക്കിയിരുന്നു. സാമൂഹിക അകലത്തില്‍ ആഘോഷങ്ങളും മാറ്റി നിര്‍ത്തപ്പെട്ടപ്പോള്‍ ദുരിതത്തിലായത് കലാകാരന്മാരാണ്.

കലാകാരന്മാർക്ക് ഇത്തവണത്തെ ഓണക്കാലം വലിയ പ്രതീക്ഷയാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ കാലങ്ങളില്‍ നഷ്‌ടമായ വേദികള്‍ ഇവര്‍ തിരികെ പിടിക്കുകയാണ്. ഹൈറേഞ്ചിന് അത്ര പരിചിതമല്ലാത്ത തെയ്യക്കോലങ്ങളും ചെണ്ടമേളത്തിന്‍റെ താളത്തിനൊപ്പം ചുവട് വച്ച് പുലിക്കുട്ടന്മാരും ഇത്തവണ വീട്ടുമുറ്റത്തേക്ക് എത്തുന്നുണ്ട്.

മൂണ്‍ ലൈറ്റ് കള്‍ച്ചറല്‍ സ്റ്റഡീസ് സെന്‍ററിലെ കലാകാരന്മാരാണ് തെയ്യവും പുലികളുമായി ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് വീടുകളിലേക്ക് എത്തുന്നത്. മഴ ഇപ്പോഴും ഇടവിട്ട് പെയ്യുന്നതിനാല്‍ എല്ലാ ദിവസവും ഇവര്‍ക്ക് വേഷമിടാന്‍ കഴിയുന്നില്ല. എങ്കിലും കഴിഞ്ഞ നാല് വര്‍ഷമായി പെട്ടിയില്‍ സൂക്ഷിച്ചിരുന്ന വേഷങ്ങള്‍ ഇത്തവണ ഇടാന്‍ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് ഈ കലാകാരന്മാർ. ഒപ്പം നിരവധി വേദികളിലേക്ക് ക്ഷണം ലഭിച്ചതിന്‍റെ സന്തോഷത്തിലുമാണ് ഇവർ.

Also read: തിരുവനന്തപുരം ഓണം വാരാഘോഷം: ദീപാലംകൃതമായി അനന്തപുരി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.