ETV Bharat / state

ദേശീയ പാതാവികസനം : നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കിയതായി ഡീന്‍ കുര്യാക്കോസ് - national highway development

കേരളത്തിലെ ദേശീയ പാതാവികസനവുമായി ബന്ധപ്പെട്ട് എം.പിമാരുമായുള്ള കൂടിക്കാഴ്‌ചയ്ക്കിടയിലാണ് നിതിന്‍ ഗഡ്‌കരി പ്രത്യേകം നിർദേശം നൽകിയത്

ദേശീയപാത വികസനം  ഇടുക്കി ദേശീയ പാത വികസനം  കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി  എം പി ഡീന്‍ കുര്യാക്കോസ്  national highway development  idukki national highway development
ദേശീയ പാത വികസനം വേഗത്തിലാക്കാന്‍ കേന്ദ്രമന്ത്രിയുടെ നിര്‍ദേശം; എം.പി ഡീന്‍ കുര്യാക്കോസ്
author img

By

Published : Jul 30, 2022, 9:35 PM IST

ഇടുക്കി : ദേശീയപാതാവികസനവുമായി ബന്ധപ്പെട്ട് ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി വകുപ്പ്തല ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇടുക്കി എം.പി ഡീൻ കുര്യാക്കോസാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ദേശീയ പാതാവികസനവുമായി ബന്ധപ്പെട്ട് എം.പിമാരുമായുള്ള കൂടിക്കാഴ്‌ചയ്ക്കിടയിലാണ് മന്ത്രി പ്രത്യേകം നിർദേശം നൽകിയതെന്ന് എം.പി പറഞ്ഞു.

കൊച്ചി - തേനി ഭാരത് മാലാ പദ്ധതി 3 (എ)യ്ക്ക് നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചു. ഡി.പി.ആർ അംഗീകാരം ഉടനുണ്ടാകും. എൻ.എച്ച്-85 നിലവിലുള്ള നാഷണൽ ഹൈവേ കൊച്ചി മുതൽ മൂന്നാർ വരെ 2 ലയിൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന നിലയിൽ ടെണ്ടർ നടപടികൾ ഉടൻ നടക്കും. സ്ഥലമേറ്റെടുപ്പ് തുക വളരെ കൂടുതൽ ആയത് കുറയ്ക്കുന്നതിനായി എലിവേറ്റഡ് മാതൃകയിൽ ആക്കുന്നത് പരിഗണിക്കണമെന്ന് മന്ത്രി നിർദേശം നൽകി. അതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ടെക്നിക്കൽ മെമ്പർ ആർ.കെ. പാണ്ഡെ സ്ഥലം സന്ദർശിക്കും.

എം.പി ഡീന്‍ കുര്യാക്കോസ് സംസാരിക്കുന്നു

എൻ.എച്ച് 185 അടിമാലി - കുമളി 3 എ നോട്ടിഫിക്കേഷൻ പുറപ്പെടുവിച്ചതും, കുമളി - മുണ്ടക്കയം എൻ.എച്ച് 183, റോഡും ലാൻഡ് അക്വിസിഷൻ നടപടികൾ വേഗത്തിൽ ആക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ സഹകരണം വേഗത്തിൽ ആക്കണമെന്നും മന്ത്രി നിർദേശിച്ചു. 2018 ൽ തത്വത്തില്‍ അംഗീകാരം നൽകിയ പഴനി-ശബരിമല പദ്ധതിക്കും, വിജയപുരം - ഊന്നുകൽ പദ്ധതിക്കും അംഗീകാരം നൽകണമെന്ന് വീണ്ടും അഭ്യർഥിച്ചതിനെ തുടർന്ന് നിർദേശിക്കപ്പെട്ട അലൈൻമെന്‍റ് സംബന്ധിച്ച് സാധ്യതാപഠനം നടത്തുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഡീൻ കുര്യാക്കോസ് എംപി. അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.