ETV Bharat / state

മുല്ലക്കാനത്ത് മോഷണ പരമ്പര; രാത്രി പരിശോധന വേണമെന്ന് വ്യാപാരികൾ - mullakkanam theft series

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് മുല്ലക്കാനം ടൗണിൽ പ്രവര്‍ത്തിക്കുന്ന മൂന്ന് കടകളില്‍ മോഷണം നടന്നത്.

മോഷണ പരമ്പര
author img

By

Published : Nov 17, 2019, 4:55 PM IST

Updated : Nov 17, 2019, 5:40 PM IST

ഇടുക്കി: രാജാക്കാട് മുല്ലക്കാനം ടൗൺ കേന്ദ്രീകരിച്ച് മോഷണ പരമ്പര. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്ന് കടകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പണവും വിലപിടിപ്പുളള ഉൽപ്പന്നങ്ങളും മോഷ്‌ടിക്കപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് കടകളിൽ മോഷണം നടന്നത്. ടൗണിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടല്‍ ഉടമ രാവിലെ നാലുമണിയോടെയെത്തി കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കടകളിൽ മോഷണം നടത്തിയതായി കണ്ടെത്തി.

മുല്ലക്കാനത്ത് മോഷണ പരമ്പര; രാത്രി പരിശോധന വേണമെന്ന് വ്യാപാരികൾ

ഹോട്ടലിന്‍റെ പിൻവശത്തുള്ള വാതിൽ തകർത്ത നിലയിലായിരുന്നു. സമീപത്തെ തയ്യൽ കടയില്‍ നിന്നും തുണികളും മറ്റ് ഉപകരണങ്ങളും മോഷണം പോയി. സമീപത്തുള്ള സ്റ്റേഷനറി കടയിലെ ഫോട്ടോസ്റ്റാറ്റ് മെഷീൻ നശിപ്പിച്ചിരുന്നു. അമ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കടയുടമകൾ പറഞ്ഞു. രാജാക്കാട് സിഐ എച്ച്.എൽ.ഹണിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തെ തുടര്‍ന്ന് മുല്ലക്കാനം അടക്കമുള്ള പ്രദേശങ്ങളിൽ രാത്രികാല പട്രോളിങ് പൊലീസ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Intro:ഇടുക്കി രാജാക്കാട് മുല്ലക്കാനത്ത് മോഷണ പരമ്പര. ഒരു കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന മൂന്നു കടകളിൽ നിന്നും പണവും വിലപിടിപ്പുളള ഉൽപ്പന്നങ്ങളും മോഷ്ടിക്കപ്പെട്ടു പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. Body:ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് മുല്ലക്കാനം ടൗണിൽ പ്രവർത്തിക്കുന്ന മൂന്ന് കടകളിൽ മോഷണം നടന്നത് ടൗണിൽ പ്രവർത്തിക്കുന്ന അമ്പാടി ഹോട്ടലിൽ ഉടമ രാവിലെ നാലുമണിയോടെ എത്തി കട തുറന്നപ്പോഴാണ് മോഷണവിവരം അറിയുന്നത് തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തെ കടകളിൽ മോഷണം നടത്തിയതായി കണ്ടെത്തി. ഇതിനുശേഷം ഇവരെ വിവരമറിയിക്കുകയായിരുന്നു.

ബൈറ്റ്... സന്തോഷ് ഹോട്ടൽ ഉടമ

ഹോട്ടലിന്റെ പിൻവശത്തുള്ള വാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് മേശക്കുള്ളിൽ നിന്ന് പണം അപഹരിച്ചതിനുശേഷം സമീപത്തെ തയ്യൽ കടയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇവിടെ നിന്നും തുണികളും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ച ശേഷം സമീപത്തുള്ള സ്റ്റേഷനറി കടയിൽ കയറി. പലക കൊണ്ട് നിർമ്മിച്ചിരുന്ന ഭിത്തി തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഇവിടെയുണ്ടായിരുന്ന ഫോട്ടോസ്റ്റാറ്റ് മെഷീൻ നശിപ്പിച്ചു. അമ്പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായി കടയുടമ പറഞ്ഞു.

ബൈറ്റ്...ബാബു..കടയുടമ..

എന്നാൽ മുല്ലക്കാനം അടക്കമുള്ള പ്രദേശങ്ങളിൽ രാത്രികാല പെട്രോളിങ്ങ് പോലീസ് ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും ആവശ്യപ്പെട്ടു

ബൈറ്റ്... വി എസ് ബിജു കെ വി വി എസ് യൂണിറ്റ് സെക്രട്ടറി....Conclusion:രാജാക്കാട് സിഐ എച്ച് എൽ ഹണിയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു..
Last Updated : Nov 17, 2019, 5:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.