ETV Bharat / state

കാല്‍നടയായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു - ഇടുക്കി വാര്‍ത്തകള്‍

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അമ്പതോളം വരുന്ന അതിഥി തൊഴിലാളികള്‍ അടിമാലിയില്‍ നിന്നും ദേശീയപാതയിലൂടെ കാല്‍നടയായി യാത്ര ആരംഭിച്ചത്

idukki migrant workers  അതിഥി തൊഴിലാളി വാര്‍ത്തകള്‍  ഇടുക്കി വാര്‍ത്തകള്‍  migrant workers latest news
കാല്‍നടയായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു
author img

By

Published : May 19, 2020, 12:46 PM IST

ഇടുക്കി: കാല്‍നടയായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച ജില്ലയിലെ അതിഥി തൊഴിലാളികളെ അടിമാലിയില്‍ പൊലീസ് തടഞ്ഞു. തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് അമ്പതോളം വരുന്ന അതിഥി തൊഴിലാളികള്‍ അടിമാലിയില്‍ നിന്നും ദേശീയപാതയിലൂടെ കാല്‍നടയായി യാത്ര ആരംഭിച്ചത്. തുടര്‍ന്ന് അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഇവരെ തിരികെ താമസസ്ഥലങ്ങളില്‍ എത്തിച്ചു. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ടായിരുന്നു. ലോക്ക് ഡൗണിന്‍റെ ആദ്യനാളുകളില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പഞ്ചായത്ത് ക്രമീകരിച്ചിരുന്ന കാമ്പിലായിരുന്നു ഈ തൊഴിലാളികള്‍ കഴിഞ്ഞിരുന്നത്. സമൂഹ അടുക്കള വഴി ഇവര്‍ക്ക് ഭക്ഷണവും എത്തിച്ച് നല്‍കിയിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ പഞ്ചായത്ത് ഭക്ഷണ വിതരണം അവസാനിപ്പിക്കുകയും മുമ്പ് താമസിച്ചിരുന്നിടത്തേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തു.

കാല്‍നടയായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച അതിഥി തൊഴിലാളികളെ പൊലീസ് തടഞ്ഞു

ജോലി ഇല്ലാത്തതിനാല്‍ താമസത്തിനടക്കം ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ള തയ്യാറെടുപ്പുകളൊന്നും തൊഴിലാളികള്‍ നടത്താതിരുന്നതിനാലാണ് ഇവരെ തടഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.