ETV Bharat / state

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടുക്കിയില്‍ തെരഞ്ഞെടുപ്പിന് ഒരുക്കം - local body election 2020

കൊവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. റോഡ് ഷോ / വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

idukki local body election  കൊവിഡ് മാനദണ്ഡങ്ങള്‍  ഇടുക്കിയില്‍ തെരഞ്ഞെടുപ്പ്  ജില്ലാ വരണാധികാരി  കലക്ടര്‍ എച്ച് ദിനേശന്‍  ആര്‍ കറുപ്പസ്വാമി  തദ്ദേശ തെരഞ്ഞെടുപ്പ്  local body election 2020  h dineshan idukki collector
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടുക്കിയില്‍ തെരഞ്ഞെടുപ്പിന് ഒരുക്കം
author img

By

Published : Nov 11, 2020, 1:09 PM IST

Updated : Nov 11, 2020, 5:49 PM IST

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ബ്ലോക്ക് റിട്ടേണിങ് ഓഫിസര്‍മാരുടെയും യോഗം ചേര്‍ന്നു. ജില്ല വരണാധികാരി കൂടിയായ കലക്ടര്‍ എച്ച്.ദിനേശന്‍റെ അധ്യക്ഷതയിലായിരുന്നു യോഗം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇടുക്കിയില്‍ തെരഞ്ഞെടുപ്പിന് ഒരുക്കം

ഒന്നാം ഘട്ടമായ ഡിസംബര്‍ എട്ടിനാണ് ജില്ലയില്‍ വോട്ടെടുപ്പ്. നവംബര്‍ 12 മുതല്‍ 19 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. 14, 15 തീയതികള്‍ പൊതു അവധി ആയതിനാല്‍ ആ ദിവസങ്ങളില്‍ പത്രികകള്‍ സ്വീകരിക്കുന്നതല്ല. ഒരു സ്ഥാനാഥിക്ക് പരമാവധി മൂന്നു സെറ്റ് നോമിനേഷന്‍ സമര്‍പ്പിക്കാവുന്നതാണ്. സ്ഥാനാര്‍ഥിയെ നിര്‍ദേശിക്കുന്ന വ്യക്തി നിര്‍ദ്ദിഷ്ട വാര്‍ഡില്‍ ഉള്‍പ്പെട്ടയാള്‍ ആയിരിക്കണം. കൊവിഡ് പശ്ചാത്തലത്തില്‍ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കേണ്ടതാണെന്നും കലക്ടര്‍ പറഞ്ഞു. റോഡ് ഷോ / വാഹനറാലി എന്നിവയ്ക്ക് പരമാവധി മൂന്നു വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി.

പൊതുയോഗങ്ങള്‍ക്ക് പൊലീസിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് നോട്ടീസ് / ലഘുലേഖകള്‍ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടിങ് സ്ലിപ്പ് വീടുകളില്‍ കയറി നല്‍കുന്നവര്‍ക്കായി ആന്‍റിജന്‍ പരിശോധന നടത്തുന്നതിന്‍റെ സാധ്യത പരിശോധിക്കും. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനായി കലക്ട്രേറ്റില്‍ ഇലക്ഷന്‍ കണ്‍ട്രോള്‍ റൂം ഉടന്‍ തുറക്കുമെന്നും കലക്ടര്‍ യോഗത്തില്‍ പറഞ്ഞു. ഗതാഗത തടസമുണ്ടാക്കുന്ന വിധത്തില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും തെരഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങള്‍ നിര്‍ദ്ദിഷ്ട ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്നും പാസിന്‍റെ ഒരു കോപ്പി വാഹനത്തില്‍ പതിപ്പിക്കേണ്ടതാണെന്നും ജില്ലാ പൊലീസ് മേധാവി ആര്‍.കറുപ്പസ്വാമി പറഞ്ഞു.

Last Updated : Nov 11, 2020, 5:49 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.