ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടി സജ്ജമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍. വികസനത്തിന് ഊന്നല്‍ നല്‍കുന്ന നിരവധികാര്യങ്ങള്‍ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥി നിര്‍ണയമടക്കമുള്ള കാര്യങ്ങളിലേക്ക് ഒക്‌ടോബര്‍ 31 ശേഷം കടക്കുെമന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. വാര്‍ഡ്‌തലത്തില്‍ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.
ജനങ്ങളില്‍ നിന്നും സ്വീകരിക്കുന്ന നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുകയെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. അതേസമയം വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെയും ജില്ലാ കലക്ടറേയും സമീപിച്ചിട്ടുണ്ടെന്നും ഇബ്രാഹിംകുട്ടി പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം വിട്ട് പോയതുകൊണ്ട് ജില്ലയിലെ യുഡിഎഫിനെ ബാധിക്കില്ലെന്നും ത്രിതല പഞ്ചായത്തുകളില്‍ വലിയ ഭൂരിപക്ഷത്തില്‍ ഐക്യജനാധിപത്യമുന്നണി അധികാരത്തില്‍ എത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാര്‍ വ്യക്തമാക്കി.