ETV Bharat / state

ഇടുക്കി മെഡിക്കല്‍ കോളജിലെ പ്രവേശനോത്സവം നവംബര്‍ 15ന്

author img

By

Published : Oct 23, 2022, 8:42 AM IST

ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി ലഭിച്ച 100 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 22ന് ആരംഭിച്ചു. പ്രവേശനോത്സവം നവംബര്‍ 15 ന് നടക്കും

idukki meidcal college  idukki meidcal college welcome day  gov medical college idukki  ഇടുക്കി മെഡിക്കല്‍ കോളജിലെ പ്രവേശനോത്സവം  ഇടുക്കി മെഡിക്കല്‍ കോളജ്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  ദേശീയ മെഡിക്കല്‍ കമ്മീഷൻ അനുമതി  ഇടുക്കി മെഡിക്കല്‍ കോളജ് പുതിയ ബാച്ച്  ഇടുക്കി മെഡിക്കല്‍ കോളജ് അഡ്‌മിഷൻ  ഇടുക്കി ഹോസ്‌പിറ്റല്‍ വികസന സൊസൈറ്റി യോഗം  ഇടുക്കി മെഡിക്കല്‍ കോളജിലെ പ്രവേശനോത്സവം  ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി  ജലവിഭവ വകുപ്പ് മന്ത്രി  idukki gov meidcal college  idukki gov meidcal college welcome da
ഇടുക്കി മെഡിക്കല്‍ കോളജിലെ പ്രവേശനോത്സവം നവംബര്‍ 15 ന്

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം നവംബര്‍ 15 ന് നടക്കും. പ്രവേശനോത്സവം ജില്ലയുടെ തന്നെ ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോസ്‌പിറ്റല്‍ വികസന സൊസൈറ്റി യോഗത്തിലാണ് തീരുമാനം.

ഇടുക്കി ഗവ. മെഡിക്കല്‍ കോളജില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍റെ അനുമതി ലഭിച്ച 100 എംബിബിഎസ് സീറ്റുകളിലേക്കുള്ള പ്രവേശനം ഒക്ടോബര്‍ 22 നാണ് ആരംഭിച്ചത്. മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടിയെത്തുന്ന കുട്ടികള്‍ക്കുള്ള താമസം, യാത്ര, ഭക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ലഭ്യമായ സൗകര്യങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്യുകയും പോരായ്‌മകള്‍ പരിഹരിക്കാന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്‌തു.

പ്രവേശനോത്സവ ചടങ്ങില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ താമസത്തിനുള്ള ഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ ആറുമാസം എടുക്കും. അതുകൊണ്ട് താല്‍ക്കാലികമായി ആണ്‍കുട്ടികളുടെ താമസത്തിന് പിഡബ്ല്യുഡിയുടെ 10 ക്വാര്‍ട്ടേഴ്‌സുകള്‍ ഒഴിപ്പിച്ച് സജ്ജമാക്കിയിട്ടുണ്ട്.

പെണ്‍കുട്ടികള്‍ക്ക് താമസിക്കാന്‍ ഗിരിറാണി വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലും ഒരുക്കിയിട്ടുണ്ട്. ഗിരിറാണിയില്‍ മെസ് സൗകര്യമുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഹോസ്‌പിറ്റല്‍ കാന്‍റീനില്‍ നിന്ന് ഭക്ഷണം എത്തിക്കും.

കോളജിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്രക്ക് നിലവില്‍ ഒരു ബസ് മാത്രമാണുള്ളത്. ഇതിനായി പൈനാവ് മോഡല്‍ പോളിടെക്‌നിക്കിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച ബസ് കൂടി ഉപയോഗിക്കും. മറ്റൊരു ബസ് കൂടി എംഎല്‍എ ഫണ്ടില്‍ നിന്ന് ഉടന്‍ നല്‍കുമെന്നും മന്ത്രി വാഗ്‌ദാനം ചെയ്‌തു. ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി ബസ് വാടകക്കെടുക്കും.

മെഡിക്കല്‍ കേളജ് ബസ് സ്റ്റോപ്പ് പിഡബ്ല്യൂഡിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ജങ്ഷനായി വികസിപ്പിക്കും. ഭാവിയില്‍ ചെറുതോണി മുതല്‍ മെഡിക്കല്‍ കോളജ് ജങ്ഷന്‍ വരെ ടൗണ്‍ഷിപ്പ് ഒരുക്കും. ഇത് പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ അടിയന്തര നടപടി എടുക്കും. മെഡിക്കല്‍ കോളജിലേക്ക് അധികമായി വേണ്ടിവരുന്ന വെള്ളത്തിന് നിലവിലെ ടാങ്ക് കൂടാതെ പ്രദേശത്ത് ലഭ്യമായ ഒരു ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാവുന്ന ടാങ്കിലേക്ക് വാട്ടര്‍ അതോറിറ്റി ഉടന്‍ കണക്‌ഷന്‍ നല്‍കും. ഇതിനാവശ്യമായ പണവും എംഎല്‍എ ഫണ്ടില്‍ നിന്ന് നല്‍കുമെന്നും വ്യക്തമാക്കി.

പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് നവംബര്‍ മൂന്നിന് മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സബ് കമ്മറ്റികള്‍ അന്ന് രൂപീകരിക്കും. 27 ന് ഹോസ്‌പിറ്റല്‍ മാനേജ്മെന്‍റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് അക്കാദമിക് ബ്ലോക്കില്‍ നിന്ന് പ്രിന്‍സിപ്പാൾ ഓഫീസ് വരെ റോഡ് സജ്ജമാക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.