ETV Bharat / state

ഇടുക്കിയിൽ കഞ്ചാവ് പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു

തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് സൂചന

idukki ganja seizure  idukki ganja news  idukki latest news  ഇടുക്കിയിൽ കഞ്ചാവ് പിടികൂടി  ഇടുക്കി കഞ്ചാവ് വാർത്തകൾ  ഇടുക്കി വാർത്തകൾ
ഇടുക്കിയിൽ കഞ്ചാവ് പിടികൂടി; പ്രതി ഓടിരക്ഷപ്പെട്ടു
author img

By

Published : Feb 1, 2021, 10:10 AM IST

ഇടുക്കി: അടിമാലി പൊളിഞ്ഞപാലത്ത് നിന്ന് ഒരു കിലോ തൊണ്ണൂറ് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്‌സൈസ് സംഘത്തെ കണ്ട് കഞ്ചാവ് കൈവശം സൂക്ഷിച്ചിരുന്ന പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തതായി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പികെ രഘു പറഞ്ഞു. കോതമംഗലം കോട്ടപ്പടി സ്വദേശിയായ ബൈജുവാണ് എക്‌സൈസ് സംഘത്തെ കണ്ട് കൈവശമുണ്ടായിരുന്ന കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.

പൊളിഞ്ഞപാലം ഭാഗത്ത് രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എടുത്തുകൊണ്ട് വരുന്നതിനിടയില്‍ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം ഇവിടെ എത്തുകയും പ്രതി കഞ്ചാവുപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. പ്രതിയുടെ തിരിച്ചറിയല്‍ രേഖകളും മറ്റും കണ്ടെത്തിയതായും അടിമാലി എക്‌സൈസ് ഇന്‍സ്‌പെക്‌ടര്‍ പികെ രഘു വ്യക്തമാക്കി.

ബൈജു വിവിധ ഇടങ്ങളില്‍ വാടകക്ക് മാറി മാറി താമസിച്ച് വന്നിരുന്നതായാണ് എക്‌സൈസ് സംഘം നല്‍കുന്ന വിവരം. നിലവില്‍ ഇയാള്‍ പൊളിഞ്ഞപാലം കോളനിയിലെ താമസക്കാരനാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവെത്തിച്ച് വില്‍പ്പന നടത്തുകയാണ് പ്രതിയുടെ രീതിയെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.