ഇടുക്കി: എറണാകുളത്ത് നിപ പനി സംശയിക്കുന്ന വിദ്യാർഥി പഠിച്ചിരുന്ന തൊടുപുഴയിലെ സ്വകാര്യ കോളജും പരിസരവും നിരീക്ഷണത്തിലാണെന്ന് ഇടുക്കി ഡെപ്യൂട്ടി ഡിഎംഒ ഡോ പി കെ സുഷമ. മുൻകരുതൽ നടപടികൾ എടുത്തിട്ടുണ്ട്. കോളജിന് സമീപത്തെ വാടകവീട്ടിലാണ് വിദ്യാർഥി താമസിച്ചിരുന്നത്. അത് കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങയെന്നും ഡെപ്യൂട്ടി ഡി എം ഒ അറിയിച്ചു.
പഠനത്തിന്‍റെ ഭാഗമായുള്ള തൊഴിൽ പരിശീലനത്തിനായാണ് യുവാവ് തൃശ്ശൂരിൽ എത്തിയത്. ഇവിടെ എത്തിയപ്പോഴെ യുവാവിന് പനിയുണ്ടായിരുന്നു. അതിനാൽ യുവാവിന് നിപ ബാധിച്ചത് ഇടുക്കിയിൽ നിന്നാകാമെന്ന് ത്യശ്ശൂര്‍ ഡിഎംഒ കെ ജെ റീന പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യുവാവിന്‍റെ കോളജും വീടും ഉൾപ്പെടെ നിരീക്ഷിക്കുന്നത്.