ഇടുക്കി: റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന് ഇത്തവണ കട്ടപ്പന വേദിയാകും. ഒരു ദശാബ്‌ദത്തിന് ശേഷമാണ് കട്ടപ്പന വീണ്ടും കലോത്സവ നഗരിയാകുന്നത്. നവംബർ 18 മുതൽ 21 വരെയാണ് കലോത്സവം.
കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കന്‍ററി സ്‌കൂളാണ് കലോത്സവത്തിന് പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത്. 3000ലധികം മത്സരാർത്ഥികൾ പങ്കെടുക്കുന്ന മേളക്ക് വേണ്ടി എട്ട് വേദികളാണ് ഒരുക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.
മത്സരാർത്ഥികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും പിഴവുകളില്ലാതെ ലഭ്യമാക്കുവാൻ 15 സബ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മേള ഒരുക്കുന്നത്. മന്ത്രി എം.എം.മണി, എംപിമാർ, എംഎൽഎമാർ, ജില്ലാ കലക്‌ടർ തുടങ്ങിയവരും സംഘാടക സമിതിയിലുണ്ട്. കലോത്സവത്തിന്‍റെ ആദ്യ ദിനം രചനാ മത്സരങ്ങളും ബാക്കി ദിനങ്ങളില്‍ സ്റ്റേജ് മത്സരങ്ങളുമാണ് ക്രമീകരിച്ചിരിക്കുന്നത്.