ഇടുക്കി: ഇടുക്കി അണക്കെട്ടിന്‍റെ മൂന്നാം നമ്പര്‍ ഷട്ടര്‍ തുറന്നു. സെക്കൻഡില്‍ 40,000 ലിറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കും. അണക്കെട്ടിലെ ജലനിരപ്പ് 2398.80 അടി പിന്നിട്ടതിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഷട്ടർ ഉയർത്തിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഷട്ടര്‍ ഉയര്‍ത്തിയത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഷട്ടര്‍ തുറക്കുന്നത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് അണക്കെട്ടിന്‍റെ ഷട്ടർ ഉയർത്തുവാൻ തീരുമാനമായത്. റെഡ് അലർട്ടിലേക്ക് എത്താതെ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാൻ വേണ്ടിയാണ് ഷട്ടർ ഉയർത്തുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മഴ തുടരുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പെരിയാർ നദിയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.
Also Read: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയായി; അധികജലം ഒഴുക്കി വിടാൻ സാധ്യത