ETV Bharat / state

മൂന്നാറില്‍ മഞ്ഞു കാലത്തെ വരവേറ്റ് ഡെയ്‌സി പൂക്കൾ - മെന്‍റാനോഗ്രാന്‍ഡി ഫ്‌ളോറിയ

മൂന്നാറിന്‍റെ കുളിരു തേടിയെത്തുന്ന സഞ്ചാരികളെ ഇപ്പോള്‍ വരവേല്‍ക്കുന്നത് പൂത്ത് നില്‍ക്കുന്ന ഡെയ്സി ചെടികളാണ്. മൂന്നാറിന്‍റെ വശ്യതയ്ക്ക് മാറ്റ് കൂട്ടുകയാണ് ഡെയ്‌സി പൂക്കളുടെ വസന്തകാലം.

idukki daisy tree  ഡെയ്‌സി പൂക്കൾ  ഇടുക്കി  മെന്‍റാനോഗ്രാന്‍ഡി ഫ്‌ളോറിയ  ക്രിസ്‌തുമസ് കാലം
മഞ്ഞു കാലത്തിന്‍റെ വരവറിയിച്ച് ചോക്ലേറ്റിന്‍റെ സുഗന്ധം പരത്തി ഡെയ്‌സി പൂക്കൾ
author img

By

Published : Dec 1, 2020, 5:39 PM IST

ഇടുക്കി: സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി ഡെയ്സി പൂക്കള്‍. മൂന്നാറിലേയ്‌ക്കെത്തുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ ചോക്ലേറ്റിന്‍റെ സുഗന്ധം പരത്തി വഴിയോരങ്ങളിൽ ധാരാളം ചെടികളാണ് പൂവിട്ട് നില്‍ക്കുന്നത്. മഞ്ഞുകാലത്തിന്‍രെ വരവറിയിച്ച് ഡിസംബറിലാണ് ഇവ പുഷ്പിക്കുന്നത്.

സൂര്യകാന്തി പൂക്കളോട് സാദൃശ്യമുള്ള വെളുത്ത പൂക്കള്‍ക്ക് ചോക്ലേറ്റിന്‍റെ ഗന്ധമാണ് .മൂന്നാറിലേക്കുള്ള യാത്രയില്‍ രണ്ടാം മൈല്‍ മുതല്‍ മൂന്നാര്‍, മറയൂര്‍വരെ വഴിയോരങ്ങളിലും തേയിലക്കാടുകള്‍ക്കിടയിലും ഡെയ്സി ചെടികള്‍ പൂത്തുലഞ്ഞ് നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്.

അമേരിക്ക ജന്മദേശമായ ഇവ മെന്‍റാനോഗ്രാന്‍ഡി ഫ്‌ളോറിയ കുടുബത്തില്‍പെട്ടവയാണ്. ക്രിസ്‌തുമസ് കാലത്ത് പൂവിടുന്നതിനാല്‍ ക്രിസ്‌തുമസ് ട്രീയെന്നും ഡെയ്‌സി ചെടികളെ വിളിക്കാറുണ്ട്. നവംബറില്‍ മൊട്ടിട്ട് ഡിസംബറില്‍ വിടര്‍ന്ന് ജനുവരിയില്‍ പൂക്കള്‍ കൊഴിയും . പിന്നീട് അടുത്ത മഞ്ഞുകാലത്തിനായി കാത്തിരിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.