ഇടുക്കി: ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷീര കര്‍ഷകര്‍ രംഗത്ത്. കാലിത്തീറ്റ വിലവര്‍ധനവടക്കം കാരണം നിലവില്‍ പാലിന് ലഭിക്കുന്ന വിലയുമായി മുന്നോട്ട് പോകാനാവില്ലെന്നാണ് കര്‍ഷകരുടെ വാദം. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
ഒരു ലിറ്റര്‍ പാലിന് 50 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമെ പ്രതികൂല സാഹചര്യം മറികടക്കാന്‍ കഴിയുകയുള്ളൂ. ഗുണമേന്മ കൂടിയ പാലിന് 37 രൂപയാണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാല്‍വില വര്‍ധിപ്പിച്ച കാലയളവില്‍ 700 രൂപയായിരുന്നു ഒരു ചാക്ക് കാലിത്തീറ്റയുടെ വില. ഇന്നത് പലയിടത്തും 1300ന് മുകളിലാണ്.
ഇക്കാരണത്താല്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കേരള സ്റ്റേറ്റ് മില്‍ക്ക് അസോസിയേഷന്‍ ദേവികുളം ബ്ലോക്ക് പ്രസിഡന്‍റ് പോള്‍ മാത്യു പറഞ്ഞു. കൊവിഡ് കാലത്തെ അടച്ചിടലില്‍ മറ്റുമേഖലയിലെ വരുമാനം നഷ്‌ടമായവര്‍ പലരും ജീവിതമാര്‍ഗം തേടി ക്ഷീരമേഖലയിലേക്ക് തിരിഞ്ഞിട്ടുണ്ട്. പുതിയതായി കടന്ന് വന്നവരും ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്ഷീരമേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയാണെന്നും കര്‍ഷകര്‍ പറയുന്നു.
ALSO READ: ശബരിമല നട തുറന്നു; മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം