ETV Bharat / state

idukki cpm office congress allegation 'എല്ലാം നിയമപരം', കോൺഗ്രസ് ആരോപണങ്ങൾ തള്ളി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി

cpm santhanpara area committee office | ശാന്തൻപാറയിലെ ഏരിയ കമ്മറ്റി ഓഫീസ്‌ പ്രവർത്തിക്കുന്നത്‌ ഭൂപതിവ്‌ ചട്ടം ലംഘിച്ചാണെന്നുള്ള കോൺഗ്രസ് ആരോപണത്തിന് സിപിഎം ജില്ല സെക്രട്ടറിയുടെ മറുപടി

idukki  kerala  cpm  congress  mathew kuzhalnadan  allegation  corupption  area committee office  ഇടുക്കി  സിവി വർഗീസ്‌  എംഎൽഎ മാത്യു കുഴൽനാടൻ  കോൺഗ്രസ്‌  ശാന്തൻപാറ  സിപിഎം
idukki cpm office congress allegation
author img

By

Published : Aug 20, 2023, 3:13 PM IST

കോൺഗ്രസ് ആരോപണങ്ങൾ തള്ളി സിപിഎം ഇടുക്കി ജില്ല സെക്രട്ടറി

ഇടുക്കി: ശാന്തൻപാറയിലെ (shanthanpara) സിപിഎം (CPM) ഓഫീസ്‌ 48 വർഷമായി പ്രവർത്തിക്കുന്നത്‌ നിയമപരമായാണെന്ന് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ്‌. (C.V VARGHESE) ശാന്തൻപാറയിലെ സിപിഎം ഏരിയ കമ്മറ്റി ഓഫീസ്‌ പ്രവർത്തിക്കുന്നത്‌ ഭൂപതിവ്‌ ചട്ടം ലംഘിച്ചാണെന്നുള്ള കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടിയായാണ് സിവി വർഗീസിന്‍റെ പ്രതികരണം. ജില്ലയിലെ സി.പി.എം ഓഫീസുകൾക്കെതിരെ വലതുപക്ഷ മാധ്യമങ്ങൾ കള്ള പ്രചരണം നടത്തുകയാണെന്നും സിവി വർഗീസ് പറഞ്ഞു.

ഇടുക്കിയിലെ കോൺഗ്രസ്‌ ഓഫീസുകൾ മിക്കവയും നിയമപരമായി അല്ലെന്നും കുടിയേറ്റ കാലഘട്ടത്ത് സ്ഥാപിച്ചവയാണ് അവയെന്നും സി.വി വർഗീസ്‌ പറയുന്നു. ഇതിൽ ഡിസി.സി ഓഫീസും ഉൾപ്പെടുമെന്നും അദ്ദേഹം പറയുന്നു. സി.പി.എമ്മിന്‍റെ ഇത്തരം ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയില്ലെന്നും സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു.

ശാന്തൻപാറയിലെ കോൺഗ്രസ് ഓഫീസ് സ്ഥലം ഉടമയിൽ നിന്നും തട്ടിയെടുത്തതാണെന്നും ഡി.സി.സി ഓഫീസുൾപ്പെടെ പൊളിക്കേണ്ടി വരുമെന്നും സിപിഎം ആരോപിക്കുന്നു. കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്‍റെ (MATHEW KUZHAL NADAN) ചിന്നക്കനാലിലെ റിസോർട്ട്‌ നിർമ്മിച്ചിരിക്കുന്നത്‌ ഭൂപതിവ്‌ നിയമങ്ങൾ തെറ്റിച്ചാണെന്ന ആരോപണവുമായി സി.പി.എം രംഗത്തു വന്നതോടെയാണ് ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങൾക്ക് തുടക്കമിട്ടത്. സി.പി.എമ്മിന്‍റെ ഏറ്റവും പുതിയ ഓഫീസ്‌ നിർമ്മിക്കുന്നത്‌ ചട്ട ലംഘനത്തോടെയാണെന്നും റവന്യു വകുപ്പിന്‍റെ അനുമതിയില്ലാതെയാണും കോൺഗ്രസ് ആരോപിക്കുന്നു.

ഇടുക്കി ജില്ലയിൽ പട്ടയ ഭൂമിയിൽ വീട്‌ അല്ലാതെയുള്ള എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തു നിർത്തി വച്ചിരിക്കുകയായിരുന്നു. എന്നാൽ ഈ നിയമങ്ങളെ എല്ലാം മറികടന്നാണു സി.പി.എം ഏരിയ കമ്മിറ്റിക്ക് വേണ്ടി ബഹുനില കെട്ടിടം പണിയുന്നതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിക്ക് ( D.C.C GENARAL SECRETEARY BIJO MANNEY ) ലഭിച്ച വിവരാവാകശ നിയമം (RIGHT TO INFORMATION ACT) ഉപയോഗിച്ചാണ് കോൺഗ്രസ് ആരോപണങ്ങൾ കടുപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.