ഇടുക്കി: ജില്ലയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പടെ 5 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ചിന്നക്കനാൽ സ്വദേശി (28) ഉറവിടം വ്യക്തമല്ല. മെയ് 31 ന് ഹൈദരാബാദിൽ പോയി വന്നു നിരീക്ഷണ കാലാവധി പൂർത്തിയാക്കിയിരുന്നു. ബന്ധുവിനോടൊപ്പം എറണാകുളത്ത് പോയിരുന്നു. ചിന്നക്കനാൽ പി എച്ച് സിയിലെ സ്റ്റാഫ് നഴ്‌സാണ്. ജൂലൈ 08 വരെ ആശുപത്രിയിൽ ജോലിയിൽ ഉണ്ടായിരുന്നു. ഒമ്പതാം തീയതിയാണ് സ്രവ പരിശോധനയ്ക്ക് വിധേയയായത്.
ജൂൺ 26ന് ഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ തൊടുപുഴ കാരിക്കോട് സ്വദേശി (46). അൾജീരിയയിൽ നിന്ന് ഡൽഹിയിലെത്തി ഏഴു ദിവസം ഡൽഹിയിൽ നിരീക്ഷണത്തിൽ ആയിരുന്നു. ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്‌സിയിൽ കാരിക്കോട് എത്തി. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 30 ന് റാസ് അൽ ഖൈമയിൽ (യുഎഇ ) നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശി (31).
കൊച്ചിയിൽ നിന്നും സുഹൃത്തുക്കളോടൊപ്പം കാറിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 28 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ ചക്കുപള്ളം സ്വദേശി(40). കൊച്ചിയിൽ നിന്നും ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു. ജൂൺ 28 ന് അബുദാബിയിൽ നിന്നും തിരുവനന്തപുരത്തെത്തിയ ചക്കുപള്ളം സ്വദേശി (40). തിരുവനന്തപുരത്ത് നിന്നും കെഎസ് ആർടിസി ബസിൽ കോട്ടയത്തെത്തി. അവിടെ നിന്ന് ടാക്‌സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.