ഇടുക്കി: ജില്ലയിൽ 58 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ല കലക്ടർ അറിയിച്ചു. 31 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ അഞ്ചു പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കട്ടപ്പന നരിയംപാറ സ്വദേശി (45), മൂന്നാറിലെത്തിയ തൃശൂരിലെ ദേശീയ ദുരന്ത നിവാരണ സേനാംഗം(49), നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനി (70), രാജാക്കാട് ടൗണിലെ ഹോട്ടൽ ജീവനക്കാരൻ (24), രാജകുമാരി സ്വദേശി (24) എന്നിവരുടെ ഉറവിടമാണ് വ്യക്തമല്ലാത്തത്. അന്യസംസ്ഥാനത്ത് നിന്നും എത്തിയ 28 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയില്‍ എട്ട് പേർ കൊവിഡ് രോഗമുക്തരായി.
ഇടുക്കിയില്‍ 58 പേർക്ക് കൂടി കൊവിഡ് - latest idukki
അഞ്ച് പേരുടെ രോഗ ഉറവിടം വ്യക്തമല്ല.