ETV Bharat / state

അധിക ചെലവെന്ന് ആരോപിച്ച് കൊവിഡ് പരിശോധന നിര്‍ത്തി ലാബുകള്‍ ; പ്രതിസന്ധിയിലായി അടിയന്തര ആവശ്യക്കാര്‍ - ഇടുക്കി ഇന്നത്തെ വാര്‍ത്ത

ലബോറട്ടറികളുടെ ഈ നീക്കത്തില്‍ വിദ്യാഭ്യാസ, യാത്രാ ആവശ്യങ്ങൾക്ക് ടെസ്‌റ്റ് നടത്തേണ്ടവര്‍ പ്രതിസന്ധിയില്‍

Lab owners against rate reduction on covid test  കൊവിഡ് ടെസ്‌റ്റ് നിരക്ക് കുറച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ലാബ് ഒണേഴ്‌സ് അസോസിയേഷന്‍  കൊവിഡ് ടെസ്‌റ്റില്‍ അധിക ചെലവ് ആരോപിച്ച് പരിശോധന നിര്‍ത്തി  ഇടുക്കി ഇന്നത്തെ വാര്‍ത്ത  idukki todays news
കൊവിഡ് ടെസ്‌റ്റ് നിരക്ക് കുറച്ച സംഭവം: അധിക ചെലവെന്ന് ആരോപിച്ച് പരിശോധന നിര്‍ത്തി ലാബുകള്‍
author img

By

Published : Feb 13, 2022, 10:03 PM IST

ഇടുക്കി : ജില്ലയില്‍ കൊവിഡ് പരിശോധനകള്‍ താത്‌കാലികമായി നിര്‍ത്തിവച്ച് ലാബുകള്‍. ആൻ്റിജന്‍, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് നിരക്ക് കുറച്ചത് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍, പഴയ നിരക്ക് നല്‍കുന്നവര്‍ക്ക് പരിശോധന നടത്തുമെന്ന് ലാബ് അധികൃതര്‍ പറയുന്നു.

വിദ്യാഭ്യാസ, യാത്ര ആവശ്യങ്ങൾക്ക് ടെസ്‌റ്റ് നടത്തേണ്ടവര്‍ക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ ഇടപെടൽ വേണമെന്ന് പൊതുജനം പറയുന്നു. അതേസമയം, ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ആരോഗ്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നൽകി. വിഷയത്തിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ലാബുകൾ അടച്ചിടുന്നത് അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും അസോസിയേഷൻ വ്യക്തമാക്കി.

പരിശോധന നടത്തുന്നത് നഷ്‌ടമെന്ന് ലാബ് ഉടമകള്‍

കഴിഞ്ഞദിവസമാണ് സ്വകാര്യ ലാബുകളിൽ നടത്തുന്ന കൊവിഡ് ടെസ്റ്റുകൾക്ക് നിരക്ക് കുറച്ച് സർക്കാൻ ഉത്തരവായത്. 500 രൂപയായിരുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിന് 300 രൂപയായും 300 രൂപയായിരുന്ന ആൻ്റിജൻ ടെസ്റ്റിന് 100 രൂപയുമായാണ് കുറച്ചത്. ആൻ്റിജൻ ടെസ്റ്റ് നടത്താൻ ഉപയോഗിക്കുന്ന കിറ്റുകൾക്ക് 140 രൂപയാണ് മുടക്കുന്നത്. അതിനാല്‍ ഏങ്ങനെ 100 രൂപയ്ക്ക് പരിശോധന നടത്തുമെന്ന് ലാബ് ഉടമകള്‍ ചോദിക്കുന്നു.

കൊവിഡ് പരിശോധനയ്‌ക്ക് നിരക്ക് കുറച്ച സര്‍ക്കാര്‍ ഉത്തരവിനെതിരെ ലാബ് ഉടമകള്‍

ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തുന്ന ലാബുകൾ ഇടുക്കിയിൽ ഇല്ല. സാമ്പിൾ ശേഖരിച്ച ശേഷം ഇവ എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നിവടങ്ങളിൽ എത്തിച്ചാണ് ടെസ്റ്റ് നടത്തുന്നത്. ഇതിന് പരിശോധിക്കുന്ന ലാബുകൾക്ക് 300 രൂപ നൽകേണ്ടതുണ്ട്. മറ്റ് ചെലവുകൾ ഇടുക്കിയിലെ ലാബുകൾ കൈയില്‍ നിന്ന് മുടക്കേണ്ട അവസ്ഥയാണെന്നും ഉടമകള്‍ പറയുന്നു.

ALSO READ: നിയന്ത്രണം വിട്ട കാർ ചായക്കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു ; ഓടിച്ചത് കുട്ടികളെന്ന് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.